അച്ഛന്റെ പ്രാര്‍ത്ഥന വിഫലമായി....മകനെ തിരികെത്തരണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിള നദീതീരത്തിരുന്ന യുവഡോക്ടറുടെ അച്ഛന് കണ്ടത് മകന്റെ ചേതനയറ്റ ശരീരം... തകര്‍ന്നത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍.... കണ്ടു നില്‍ക്കാനാവാതെ കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും

അച്ഛന്റെ പ്രാര്‍ത്ഥന വിഫലമായി....മകനെ തിരികെത്തരണേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിള നദീതീരത്തിരുന്ന യുവഡോക്ടറുടെ അച്ഛന് കണ്ടത് മകന്റെ ചേതനയറ്റ ശരീരം... തകര്‍ന്നത് ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍.... കണ്ടു നില്‍ക്കാനാവാതെ കണ്ണീരണിഞ്ഞ് ബന്ധുക്കളും നാട്ടുകാരും.
പുഴയോളങ്ങളില്‍ അവന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന എന്തെങ്കിലും കച്ചിത്തുരുമ്പുണ്ടാകണേ എന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനയും വെറുതേയായി.
അപകടം നടന്നു നാലാംദിവസം യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ തകര്‍ന്നുപോയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. ഞായറാഴ്ച ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ എം.ബി.ബി.എസ്.വിദ്യാര്‍ഥി അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ രാമകൃഷ്ണന്റെ മകന്‍ ഗൗതം കൃഷ്ണയുടെ മൃതദേഹം ബുധനാഴ്ചയാണ് കണ്ടെത്തിയത്.
ഇദ്ദേഹത്തിനൊപ്പം കാണാതായ സഹപാഠി മാത്യു എബ്രഹാമിന്റെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. എല്‍.ഐ.സി. ഏജന്റായ രാമകൃഷ്ണനും കുടുംബവും മകന്‍ ഡോക്ടറായി കാണാന്‍ ഏറെ പ്രതീക്ഷയോടെയാണു കാത്തിരുന്നത്.
പഠനം അവസാനവര്‍ഷത്തിലേക്കെത്തിയപ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമാകുന്നത് തൊട്ടരികിലെത്തിയെന്നവര്‍ ആശിച്ചു. മകന്‍ ഡോക്ടറായെത്തിയാല്‍ തന്റെ കഷ്ടപ്പാടെല്ലാം തീരുമെന്ന് അടുപ്പക്കാരോട് രാമകൃഷ്ണന്‍ പലവട്ടം പറഞ്ഞിരുന്നു. പഠനത്തില്‍ സമര്‍ഥനായ ഗൗതം കൃഷ്ണ തിരുവനന്തപുരം സൈനിക സ്‌കൂളിലാണു പഠിച്ചത്.
വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജിലായിരുന്നു എം.ബി.ബി.എസ്. പഠനം. കോളേജ് കൗണ്‍സില്‍ ചെയര്‍മാനായ ഗൗതം കൃഷ്ണ വോളിബോള്‍ താരവുമായിരുന്നു.
യുവഡോക്ടറുടെ വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് അമ്പലപ്പുഴ. അപകടമുണ്ടായ ദിവസം മുതല്‍ പ്രതീക്ഷയും പ്രാര്‍ഥനയുമായി നാട്ടുകാരും കുടുംബത്തിനൊപ്പമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























