കൈക്കൂലി ട്രാപ്പ് കേസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു... ബില്‍ തുക മാറിനല്‍കാന്‍ 25,000 രൂപ കൈക്കൂലി വാങ്ങിയ കേസ്

കെണിവച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പ് കേസില്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ തലസ്ഥാനത്തെ വിജിലന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് ജില്ലാ ജയിലിലടച്ചു.
പ്രതിയുടെ ജാമ്യ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാടറിയിക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജി എം.ബി. സ്‌നേഹലത ഉത്തരവിട്ടു. തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് നോര്‍ത്ത് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോണ്‍ കോശിയെയാണ് റിമാന്റ് ചെയ്തത്.
കരാറുകാരന്റെ ബില്‍ തുക മാറി നല്‍കാന്‍ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയ കേസിലാണ് സെപ്റ്റംബര്‍ 14 ന് ഉച്ചയോടെ എഞ്ചിനീയര്‍ അറസ്റ്റിലായത്. തല്‍സമയം കോടതിയുടെ സെര്‍ച്ച് വാറണ്ട് ഉത്തരവ് പ്രകാരം എഞ്ചിനീയറുടെ വീട് റെയ്ഡ് ചെയ്ത തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒരു ലക്ഷത്തിലധികം രൂപ കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കി.
2017-18 ലെ അമൃതം പദ്ധതി കരാര്‍ പ്രകാരം ശ്രീകാര്യം ചെക്കാലമുക്ക് മുതല്‍ സൊസൈറ്റി മുക്ക് വരെ പൈപ്പുകള്‍ മാറ്റിയ വര്‍ക്കിന്റെ ബില്‍ തുക മാറി നല്‍കാന്‍ എഞ്ചിനീയര്‍ കൈക്കൂലി ആവശ്യപ്പെട്ട് വാങ്ങിയെന്നാണ് കേസ്.
https://www.facebook.com/Malayalivartha
























