Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വാഹന മലിനീകരണം ഇനി പഴങ്കഥയോ?? ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്ത് ഇത്; വേൾഡ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ടിൽ അടുത്ത മൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടാൻ പോകുന്നത് 23.6 കോടി ജനങ്ങൾ: പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണമെന്ന് സി പി ജോൺ

16 SEPTEMBER 2021 10:44 PM IST
മലയാളി വാര്‍ത്ത

ലോകത്ത് വളരെയധികം കാലങ്ങൾ കൊണ്ട് ജനങ്ങൾ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് കാലാവസ്ഥ വ്യതിയാനം. ഇപ്പോഴിതാ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് സിപി ജോൺ.

ഭൂമിയിൽ അടുത്ത് ഉണ്ടാകാൻ പോകുന്ന ഏറ്റവും വലിയ വിപത്താണ് കാലാവസ്ഥ വ്യതിയാനത്താൽ നിരവധിപേർ സ്വന്തം നാടും വീടും വിട്ടു പാലായനം ചെയ്യാൻ പോകുന്നത്. ഈ വിഷയത്തെ ഗൗരവമായി എടുത്തത് അതിനെക്കുറിച്ച് സിപി ജോൺ പറയുന്നതിങ്ങനെയാണ്: കാലാവസ്ഥ ഈ രീതിയിലാണ് വഷളാക്കുന്നതെങ്കിൽ ഏകദേശം 23.6 കോടി ജനങ്ങൾ രണ്ടുമൂന്ന് ദശകത്തിനുള്ളിൽ നാടും വീടും വിടുമെന്നാണ്. വേൾഡ് ബാങ്ക് പുറത്തുവിട്ട രണ്ടാമത്തെ റിപ്പോർട്ടിലാണ് ഈ വിവരം പറയുന്നത്.

സമുദ്രനിരപ്പ് ഉയരുന്നതിനോടൊപ്പം ഭൂമിയുടെ മറുഭാഗത്ത് വെള്ളം ഇല്ലാത്ത ഒരിടവും ഉയർന്നുവരും. മറ്റൊരു കാര്യം നമ്മുടെ കാർഷികവിളകളുടെ ഉൽപാദനം കുറയും എന്നതാണ്. ഈ പ്രതിസന്ധികൾ ഏറ്റവും കൂടുതൽ അനുഭവിക്കാൻ പോകുന്നത് ദരിദ്ര രാജ്യങ്ങൾ ആണ്.

ജലക്ഷാമത്തെ കുറിച്ച് പറയുകയാണെങ്കിൽ ആഫ്രിക്കയാണ് ഏറ്റവും കൂടുതൽ ജലക്ഷാമം ഇപ്പോൾ അനുഭവിക്കുന്നത്. ഇവിടെനിന്നും ഒട്ടനവധിപേർ വെള്ളം കിട്ടാതെ വീടുകളിൽ നിന്നും ഓടുകയാണ്.

അതുപോലെ, കാലാവസ്ഥ വ്യതിയാനത്തിന്റെ മറ്റൊരു ഇരയാണ് ബംഗ്ലാദേശ്. അവിടെ, സമുദ്രനിരപ്പ് ഉയരുന്നു, ഭക്ഷ്യവിളകൾ നശിക്കുന്നു...
ഇങ്ങനെ നിരവധി രാജ്യങ്ങളുടെ വിശദമായ വിവരം ആണ് വേൾഡ് ബാങ്ക് പുറത്തുവിട്ടിരിക്കുന്നത്.

ഇതിനെ ചെറുത്തുനിൽക്കാൻ എല്ലാവരും ശ്രമിച്ചാലും, ഏകദേശം നാലര കോടിയോളം ജനങ്ങൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ഇരകളായി മാറും. ഇതൊരു യാഥാർത്ഥ്യമായി തന്നെ മാറും, നിരവധി വിഷയങ്ങളിൽ മനുഷ്യന് വെല്ലുവിളി ആയി കൊണ്ടിരിക്കുകയാണ് കാലാവസ്ഥ വ്യതിയാനം.

പ്രകൃതിയോട് നമ്മൾ മാന്യമായി പെരുമാറണം. ഇത് ഒരിക്കലും ഔദാര്യമല്ല, മനുഷ്യൻ ഭൂമിയിൽ നിലനിൽക്കണമെങ്കിൽ പ്രകൃതിയെ സംരക്ഷിച്ചേ മതിയാകൂ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (54 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends