സെല്യൂട്ട് അടിക്കണം ഏമാനെ... മര്യാദ അറിയില്ലെങ്കിൽ പഠിപ്പിക്കാം! സുരേഷ് ഗോപിക്ക് ഒപ്പം മുണ്ടു മടക്കി ഗർജ്ജിച്ച് പത്തനാപുരം സിങ്കം

ഇന്നലെ തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സുരേഷ് ഗോപി അവിടെ നിന്നും ഒരു വയ്യാവേലി പിടിച്ചത് നമ്മൾ എല്ലാവരും കേട്ടതാണ്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയോട് സല്യൂട്ട് ആവശ്യപ്പെട്ടതാണ് പിന്നീട് വൻ വിവാദമായ പരിണമിച്ചത്. ഇതിന് പിന്നാലെ വൻവാദ പ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റ് പുറത്ത് വന്ന് കൊണ്ടിരുന്നത്.
എന്നാൽ താൻ പറഞ്ഞതിൽ ഒരു കണിക പോലും പിന്നോട്ടില്ല എന്ന മനോഭാവത്തിൽ ഉറച്ച് നിൽക്കുകയാണ് സുരേഷ് ഗോപിയും. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മാസ് കാണിതക്കാൻ അദ്ദേഹത്തെ കഴിഞ്ഞേ മറ്റാരും ഉള്ളൂ എന്ന നിലപാട് തന്നെയാമ് അതിന് ആധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എന്നാലിപ്പോൾ ഈ വിഷയത്തിൽ പരസ്യ പിന്തുണയുമായി മറ്റൊരു ഹീറോ കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. അത് മറ്റാരുമല്ല, പത്താനപുരത്തിന്റെ സ്വന്തം ഗർജ്ജിക്കുന്ന സിംഹമെന്ന് സോഷ്യൽ മീഡിയ വാഴ്ത്തി പാടുന്ന കെ. ബി. ഗണേഷ് കുമാറാണ്. ഉദ്യോഗസ്ഥന്റെ ഈഗോയാണ് ഇന്നലെ അവിടെ സുരേഷ് ഗോപിക്ക് ചോദിച്ച് വാങ്ങേണ്ട ഗതികേട് ഉണ്ടാക്കിയത് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിൽ ഗണേഷിന്റെ വാക്കുകൾ തന്നെയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
ഒരു പാർലമെൻറ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല. ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം. അത് മര്യാദയാണ്. പ്രോട്ടോക്കോൾ വിഷയമൊക്കെ വാദപ്രതിവാദത്തിനു വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ് ഗോപി സല്യൂട്ട് ചോദിച്ചല്ല വാങ്ങേണ്ടത്. എംപിയാണെന്ന് അറിയാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ബഹുമാനിക്കണം എന്നാണ് അദ്ദേഹം പറയുന്നത്.
പഴയ മന്ത്രിയാണെങ്കിൽ പോലും അവരെ ബഹുമാനിക്കണം. അവർ ഏത് പാർട്ടിക്കാരനോ ആകട്ടെ. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, എ.കെ.ആന്റണി, വി.എം.സുധീരൻ ഇവരൊക്കെ മുതിർന്ന നേതാക്കളാണ്. അവർക്ക് ഇപ്പോൾ പദവി ഉണ്ടോ എന്നത് നോക്കേണ്ട കാര്യമില്ല. അവരെ ബഹുമാനിക്കുന്നത് കൊണ്ട് യാതൊരു വിഷയവുമില്ല.
അത്തരം ഈഗോ ഉദ്യോഗസ്ഥർ മനസിൽ കൊണ്ടു നടക്കരുത്. പദവിയില്ലെങ്കിൽ പ്രായത്തിന്റെ പേരിലാണെങ്കിലും ബഹുമാനിക്കണം. നമ്മളെക്കാൾ മുതിർന്ന ഒരു വ്യക്തിയെ കണ്ടാൽ ബഹുമാനിക്കണം. അത് ഗുരുത്വമാണ്. ഭാരത സംസ്‌കാരത്തിന്റെ ഭാഗമാണ്. സുരേഷ് ഗോപിയുടെ വിഷയം വലിയ വിവാദമാക്കേണ്ട കാര്യമില്ല.
അദ്ദേഹം ഏത് പാർട്ടിക്കാരനാണ് എന്ന് നോക്കേണ്ട കാര്യമില്ല. അദ്ദേഹമെന്ന നടനെയല്ല നോക്കേണ്ടത്. അദ്ദേഹം പാർലമെന്റ് അംഗമാണ്. ആ പദവിയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ മാനിക്കണം. കൊടിക്കുന്നിൽ സുരേഷ് എന്റെ നാട്ടിലെ എംപിയാണ്. അദ്ദേഹത്തെ പോലീസുകാർ സല്യൂട്ട് ചെയ്യണ്ടേ, ചെയ്യണമല്ലോ. അദ്ദേഹത്തെ ഞാനും ബഹുമാനിക്കുന്നുണ്ട്.
അദ്ദേഹം വേദിയിലേക്ക് വരുമ്പോൾ ഞാൻ എഴുന്നേറ്റ് നിൽക്കാറുണ്ട്. ഒരാളെ ബഹുമാനിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല. എന്റെ നാട്ടിലെ പഞ്ചായത്ത് പ്രസിഡന്റുമാരേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയുമെല്ലാം ഞാൻ മാനിക്കുന്നുണ്ട്’ എന്നും കൂടി ഗണേഷ്‌കുമാര്‍ കൂട്ടിച്ചേർത്തു.
ഒരു സെല്യൂട്ടല്ലേ അത് കൊടുത്തത് കൊണ്ട് തെറ്റില്ല എന്ന നിലപാട് തന്നെയാണ് ഗണേഷും സ്വീകരിച്ചിരിക്കുന്നത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവരുത് എന്ന് തന്നെയാണ് ഓർമ്മിപ്പിക്കുന്നത്.
ഇന്നലെയാണ് എസ് ഐയെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ടടിപ്പിച്ചത്. കണ്ടിട്ടും ജീപ്പിൽ നിന്ന് ഇറങ്ങാതിരുന്ന എസ്.ഐയുടെ അടുത്ത് ചെന്ന് വിളിച്ചിറക്കി 'ഞാനൊരു എം.പിയാണ്, മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം, ആ ശീലം മറക്കല്ലേ... എന്നു പറയുകയായിരുന്നു. ഇത് പറഞ്ഞ ഉടനെ എസ്.ഐ സല്യൂട്ട് നൽകുകയും ചെയ്തു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സുരേഷ് ഗോപിയുടെ നടപടിക്ക് പലകോണുകളിൽ നിന്നും എതിർപ്പുയർന്നു. എം.എൽ.എമാർക്കും എം.പിമാർക്കും സല്യൂട്ട് നൽകേണ്ടതില്ലെന്നാണ് സ്റ്റാൻഡിംഗ് ഓർഡറിലുളളതെന്നാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, ഇതിന് പ്രതികരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരുന്നു. സല്യൂട്ടെന്ന് പറയുന്ന പരിപാടിയേ അങ്ങ് അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, പക്ഷേ അതിനകത്തൊരു പൊളിറ്റിക്കൽ ഡിസ്‌ക്രിമിനേഷൻ വരുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ' ഇത് വിവാദമാക്കിയത് ആരാ... അത് ആദ്യം പറ. ഈ പൊലീസ് ഓഫീസർക്ക് പരാതിയുണ്ടോ. പൊലീസ് അസോസിയേഷനോ ആരുടെ അസോസിയേഷൻ?
അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻ ഒക്കത്തില്ല.അതെല്ലാം അവരുടെ ക്ഷേമത്തിന് മാത്രമാ. അതുവച്ച് രാഷ്ട്രീയമൊന്നും കളിക്കരുത്. ജനപ്രതിനിധി സല്യൂട്ട് അര്‍ഹിക്കുന്നുവെന്നും രാജ്യത്തെ സംവിധാനം കേരളത്തിലെ പൊലീസും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോ എന്നു ചോദിച്ച സുരേഷ് ഗോപി, പൊലീസ് അസോസിയേഷന്‍ രാഷ്ട്രീയം കളിക്കരുതെന്നും ആവശ്യപ്പെട്ടു. ഇനി ഇതൊരു വിവാദ വിഷയമാക്കി മുന്നോട്ട് കൊണ്ട് പോകേണ്ട എന്ന നിലപാട് തന്നെയാണ് താരമുൾപ്പെടെ സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























