മൊഴിയെടുപ്പ് പൂർത്തിയായി... കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല... പരിഹാസവുമായി ജലീൽ... കുഞ്ഞാപ്പയ്ക്ക് മുട്ടൻ ആപ്പ്...

കുഞ്ഞാലിക്കുട്ടിക്കിട്ട് ഒന്നൊര പണിയാണ് കെ. ടി. ജലീൽ വച്ചത്. കുഞ്ഞാപ്പയെ സംബന്ധിച്ച് നിർണായക വിവരങ്ങൾ തന്നെയായിരുന്നു ജലീൽ ഇഡിക്ക് കൈമാറിയത്. ഈ പൂട്ടിൽ കുഞ്ഞാലികുട്ടി വീഴുമെന്ന് തറപ്പിച്ച് പറഞ്ഞു കൊണ്ടാണ് കഴിഞ്ഞ തവണ തെളിവ് സമർപ്പിച്ചതിന് ശേഷം ജലീൽ പ്രതികരിച്ചത്. അതിന്റെ ഭാഗമായി ഇന്ന് കുഞ്ഞാലികുട്ടിയെ ഇഡി വിളിച്ച് വരുത്തിയിട്ടുണ്ടായിരുന്നു.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. അതിൽ വിശദീകരണം നൽകിയെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയത്. എല്ലാ കാര്യങ്ങളും ഇഡിയെ ബോധ്യപ്പെടുത്തിയെന്നും തന്നെ സാക്ഷിയെന്ന നിലയിലാണ് വിവരങ്ങൾ തേടിയതെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
ഇ.ഡിയുടെ സംശയങ്ങൾ ദൂരീകരിച്ചു കൊടുക്കും. എല്ലാ വിഷയത്തിലും രാഷ്ട്രീയമുണ്ട്. ഒരു പത്രത്തിന്റെ നടത്തിപ്പ് ബുദ്ധിമുട്ടേറിയതാണ്. അന്വേഷണ ഏജൻസിയുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി ഇഡി ഓഫിസിൽ നിന്ന് മൊഴി രേഖപ്പെടുത്തി മടങ്ങവേയാണ് കുഞ്ഞാലിക്കുട്ടിയുടെ ഈ പ്രസ്താവന. ആവശ്യമായ രേഖകൾ ഇഡിയ്ക്ക് കൈമാറിയെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമെന്ന നിലയിലാണ് കുഞ്ഞാലിക്കുട്ടിയെ ഇഡി വിളിപ്പിച്ചത്. നോട്ടു നിരോധന കാലത്ത് ചന്ദ്രികയുടെ കൊച്ചി യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പത്ത് കോടി രൂപ എത്തിയതുമായി ബന്ധപ്പെട്ടാണ് കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയത്.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ ചന്ദ്രിക ദിനപത്രം ഉപയോഗിച്ചെന്ന പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഇഡി കേസെടുക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ഹാജരാകാനാണ് ഇഡി നോട്ടിസ് നൽകിയത്. എന്നാൽ വൈകീട്ട് നാലോടെയാണ് അഭിഭാഷകനൊപ്പം കുഞ്ഞാലിക്കുട്ടി എത്തിയത്.
എന്നാൽ, കുഞ്ഞാലിക്കുട്ടി ഇ.ഡി ഓഫീസിൽ ഹാജരായതിന് പിന്നാലെ പരിഹാസവുമായി കെ.ടി ജലീൽ രംഗത്ത് വരികയും ചെയ്തിരുന്നു. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ലെന്നാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എൻ്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ. ഇങ്ങനെയാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
https://www.facebook.com/Malayalivartha


























