സര്‍വകലാശാലകള്‍ അക്കാദമിക് മികവ് വര്‍ധിപ്പിക്കണം; ഭരണം കാര്യക്ഷമമാക്കാന്‍ നടപടികള്‍ ലളിതമാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സര്‍വകലാശാലകള്‍ അക്കാദമിക് മികവ് വര്‍ധിപ്പിക്കാനും സര്‍വകലാശാല ഭരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി നടപടികള്‍ ലഘൂകരിക്കാനും ശ്രദ്ധിക്കണമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സിലര്‍മാരുമായുള്ള ഓണ്‍ലൈന്‍ സമ്മേളനത്തിലാണ് ഗവര്‍ണര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
സര്‍വകലാശാലകള്‍ തമ്മില്‍ വൈജ്ഞാനിക, ഗവേഷണ പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളും അതിനുള്ള പുതിയ അവസരങ്ങളും കണ്ടെത്തണം. ലോകം അതിവേഗം മാറുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വകലാശാലകളില്‍ നൂതന ഗവേഷണത്തിലും കണ്ടെത്തലുകളിലും നിരന്തരമായ പ്രവര്‍ത്തനമികവിലും അധിഷ്ഠിതമായ പ്രവര്‍ത്തനം അനിവാര്യമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























