Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആ സാന്നിധ്യമാണ് സാക്ഷി... കനയ്യകുമാര്‍ സിപിഐ വിടുമെന്ന പ്രചാരണത്തെ തള്ളിയ കാനം രാജേന്ദ്രനെ തള്ളി സന്ദീപ് വാര്യര്‍; കനയ്യ രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്; എത്രയും പെട്ടെന്ന് ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ

17 SEPTEMBER 2021 08:26 AM IST
മലയാളി വാര്‍ത്ത

കനയ്യ കുമാറാണ് വാര്‍ത്തകളില്‍ നിറയെ. കനയ്യ കുമാര്‍ സിപിഐ വിടുമോ എന്ന ചോദ്യമാണ് ചര്‍ച്ചകളില്‍. കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയതോടെ സിപിഐക്കാര്‍ ആശ്വാസത്തിലായിരുന്നു. എന്നാല്‍ അതിനെ തള്ളി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരിക്കുകയാണ്.

സി.പി.ഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിദ്ധ്യമാണ്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കും. രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കും. അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു എന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

കനയ്യ കോണ്‍ഗ്രസിലേക്ക് പോകുമോ? പോകില്ലെന്നാണ് കാനം പറയുന്നത്. സിപിഐ എന്നൊരു പാര്‍ട്ടി ഇന്ത്യയിലുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിധ്യമാണ്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കും. രാഹുല്‍ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോണ്‍ഗ്രസിന് ലഭിക്കും. രണ്ടു പേരും പരിണിത പ്രജ്ഞ്ഞരാണ്, ദീര്‍ഘദര്‍ശികളും തത്വചിന്തകരുമാണ്. സര്‍വ്വോപരി ജനകീയരും രാഷ്ട്രീയ വിശാരദരുമാണ്. മാത്രമല്ല രണ്ടു പേരും ബിജെപിയുടെ സ്റ്റാര്‍ കാമ്പയിനേഴ്‌സുമാണ്. അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാര്‍ത്ത കേള്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു.

അതേസമയം സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനുമുമ്പും കനയ്യകുമാര്‍ സി.പി.ഐ വിടുമെന്നും മറ്റു പാര്‍ട്ടികളില്‍ ചേരും എന്ന് പ്രചരിപ്പിച്ചിരുന്നു. ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി എന്താണ് ഉള്ളതെന്നും കാനം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. ഒക്ടോബര്‍ ആദ്യവാരത്തില്‍ ചേരുന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ കനയ്യകുമാര്‍ പങ്കെടുക്കുമെന്നും കാനം സൂചിപ്പിച്ചു.

കാനം രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുന്നു എന്ന് വ്യാജ പ്രചരണം സംഘടിതമായ രീതിയില്‍ ചില മാധ്യമങ്ങള്‍ അഴിച്ചു വിടുന്നുണ്ട്. ഇതിനുമുമ്പും കനയ്യകുമാര്‍ സിപിഐ വിടുമെന്നും മറ്റു പാര്‍ട്ടികളില്‍ ചേരും എന്ന അഭ്യൂഹം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി. രാഹുല്‍ ഗാന്ധിയുമായി അടുത്ത ദിവസം ചര്‍ച്ച നടത്തിയെന്ന കാരണമാണ് ഈ തെറ്റായ വാര്‍ത്തയ്ക്ക് അടിസ്ഥാനമായി ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്.

ഏതെങ്കിലും നേതാക്കളുമായി രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ അസ്വാഭാവികമായി എന്താണ് ഉള്ളത്. ഇത് ആദ്യമായിട്ടല്ല രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത്. ഇത്തരം വിവാദ പ്രചാരണങ്ങള്‍ കൊണ്ട് സിപിഐയൊ കനയ്യ കുമാറിനെയൊ തളര്‍ത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിന്റെയും ദേശീയ ആസ്ഥാനമായ അജോയ് ഭവനില്‍ കനയ്യകുമാര്‍ എത്തിച്ചേരുന്നതിന്റെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ജനങ്ങളെ ആവേശഭരിതരാക്കി കൊണ്ട് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികള്‍ക്കെതിരെ നിരന്തരം പോരാടുന്ന കനയ്യകുമാര്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഭീഷണിയാണ്. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാര്‍. ഗൂഢലക്ഷ്യങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ നടത്തുന്ന നുണ പ്രചരണങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (13 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (34 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (51 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (59 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends