തൃപ്രയാറില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനെ കുത്തി പരിക്കേല്‍പ്പിച്ച മകനെ അറസ്റ്റ് ചെയ്ത് പോലീസ്

തൃപ്രയാറില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അച്ഛനെ കുത്തിപരിക്കേല്‍പ്പിച്ച മകനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിമ്പ്രം കുറുപ്പത്ത് വീട്ടില്‍ അര്‍ജുനനെ (57) കുത്തി പരിക്കേല്‍പ്പിച്ചതിന് മകന്‍ അജിത്തിനെ (31) ആണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് അജിത്ത് അച്ഛനെ ആക്രമിച്ചത്. വയറിലും പുറത്തുമായി മൂന്ന് കുത്തേറ്റ അര്‍ജുനനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മനംജിത്തിന്റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ റിമാന്‍ഡ് ചെയ്ത് കോടതി.
"
https://www.facebook.com/Malayalivartha



























