വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....ഗൺമാന് പരുക്ക്, അഞ്ചുപേർക്കെതിരെ കേസ്

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം നടത്തി. തടയാനായി ശ്രമിച്ച തരൂരിന്റെ ഗൺമാന് പരിക്കേൽക്കുകയും ചെയ്തു. വണ്ടൂർ ചെള്ളിതോട് വെച്ച് വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.
ഗൺമാന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെയാണ് കേസ്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതിയായ ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
എ.പി. അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരിൽ എത്തിയതായിരുന്നു ശശി തരൂർ. ബൈക്കിൽ എത്തിയ സംഘം വാഹനം തടഞ്ഞ് അസഭ്യം പറയുകയും ഗൺമാനെ മർദ്ദിക്കുകയുമായിരുന്നു. തുടർന്ന് ഗൺമാൻ പൊലീസ് പരാതി നൽകുകയും ചെയ്തു.
https://www.facebook.com/Malayalivartha


























