പാതിരപ്പള്ളിയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമാണെന്ന് പോലീസ്

ആലപ്പുഴയില്‍ ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. പാതിരപ്പള്ളിയില്‍ ആണ് സംഭവം. ജീവനൊടുക്കിയത് സാമ്പത്തിക ബാധ്യത മൂലമാണെന്ന് പോലീസ് അറിയിച്ചു.
പാതിരപ്പള്ളി സ്വദേശി രാജ്കുമാര്‍ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.പാതിരപ്പള്ളിയില്‍ ഇവര്‍ രണ്ട് പേരും മാത്രമാണ് താമസിച്ചിരുന്നത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























