ഭിന്നശേഷിക്കാരിയായ എട്ടു വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 62 കാരന്‍ പിടിയില്‍

ഭിന്നശേഷിക്കാരിയായ എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ 62 കാരന്‍ പിടിയില്‍. കിളിമാനൂര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താളിക്കുഴി കമുകിന്‍കുഴി സ്വദേശിയായ ശിവജിയെയാണ് (62) കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
കിളിമാനൂര്‍ എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായര്‍, സവാദ് ഖാന്‍, സത്യദാസ്, ഷാജി, സി.പി.ഒമാരായ അജിത്ത് രാജ്, ആന്റോ ജോര്‍ജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























