ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍

ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പോലീസ് പിടിയില്‍. മെഴുവേലി സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. തിരുവനന്തപുരം പൗഡിക്കോണം കേരളാദിത്യപുരം ബഥേല്‍ ഹൗസില്‍ വിഎസ് അമല്‍ (25), നാലാഞ്ചിറ വയമ്ബകോണം അവിട്ടം വീട്ടില്‍ ജെഎസ് അതുല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ട്രെയിന്‍ യാത്രയ്ക്കിടെ അമല്‍ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബംഗളൂരുവിലെത്തിച്ച് അതുലുമായി ചേര്‍ന്നു പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിന് ശേഷം നാടുവിട്ട പ്രതികള്‍ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. സിം കാര്‍ഡുകള്‍ മാറി ഉപയോഗിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായതായി പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























