Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി

22 SEPTEMBER 2021 08:43 AM IST
മലയാളി വാര്‍ത്ത

വയസാന്‍ കാലത്ത് ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് മരട് പൂപ്പനപ്പറമ്പില്‍ പി.ആര്‍. ജയപാലന്‍ സ്വപ്നത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. താന്‍ അനുഭവിച്ച വേദനയ്ക്കും ഒറ്റപ്പെടലിനുമെല്ലാം അന്ത്യം കുറിച്ചിരിക്കുകയാണ്. ജയപാലനെ കാണാന്‍ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും തിരക്കാണ്.

ഓട്ടോറിക്ഷ ഓടിക്കലിന് താത്കാലിക അവധി നല്‍കി കൊച്ചുമകളുമായി കളിച്ചും ചിരിച്ചും സന്തോഷമായി വീട്ടിലിരിക്കുകയായിരുന്നു കോടീശ്വരന്‍ ജയപാലന്‍ ഇന്നലെ. ഓണം ബമ്പറായ 12 കോടി നേടിയ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഇന്നലെ ബന്ധുക്കളും ഒട്ടേറെ സുഹൃത്തുക്കളുമെത്തി. ഞായറാഴ്ച നറുക്കെടുത്ത ബമ്പര്‍ ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചശേഷം തിങ്കളാഴ്ച രാത്രിയിലാണ് ജയപാലന്‍ വിവരം പുറത്തുവിട്ടത്.

കൊച്ചുമകള്‍ വൈശിഖ എത്തിയതായിരുന്നു ജയപാലന്റെ ഇന്നലത്തെ ഏറ്റവും വലിയ സന്തോഷം. മകന്‍ വൈശാഖിന്റെ മകളാണ് വൈശിഖ. മരുമകള്‍ കാര്‍ത്തികയ്ക്ക് ആലപ്പുഴയില്‍ പോസ്റ്റ് ഓഫീസിലാണ് ജോലി. മൂന്നു വയസുകാരിയായ മകള്‍ വൈശിഖയും അമ്മയ്‌ക്കൊപ്പം ആലപ്പുഴയിലാണ് താമസം. കൊച്ചുമകളെ കളിപ്പിച്ചും സംസാരിച്ചും കഴിയുകയായിരുന്നു ഇന്നലെ മുഴുവന്‍. മുത്തച്ഛനൊപ്പം കളിയും ചിരിയുമായി വൈശിഖയും ആഹ്‌ളാദം പകര്‍ന്നു.

കോഴിക്കോട്ട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന മകന്‍ ഡോ. വിഷ്ണുവും ഇന്നലെ വീട്ടിലെത്തി. കുടുംബം മുഴുവന്‍ ഒന്നിച്ചതിന്റെ സന്തോഷത്തിലാണെന്ന് ജയപാലന്‍ പറഞ്ഞു.

ചോറ്റാനിക്കരയിലെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഭാര്യ മണിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടിയായിരുന്നു. വൈകിട്ട് ഓട്ടോറിക്ഷയില്‍ ഓഫീസില്‍ വിടാന്‍ രാവിലെ തീരുമാനിച്ചെങ്കിലും അതിഥികള്‍ വന്നതോടെ വേണ്ടെന്നുവച്ചു. നാട്ടുകാരും കൂട്ടുകാരും സഹപ്രവര്‍ത്തകരായ ഓട്ടോ തൊഴിലാളികളുമുള്‍പ്പെടെ ഇന്നലെ വീട്ടിലെത്തി. കോടീശ്വരനായതിന്റെ ഭാവമൊന്നുമില്ലാതെ എല്ലാവരെയും സ്വീകരിച്ചു. മരടിലേക്ക് ഭാഗ്യം കൊണ്ടുവന്നയാള്‍ എന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ വിളിക്കുന്നതെന്ന് ജയപാലന്‍ പറഞ്ഞു.

ഏറെ നാടകീയ നിമിഷങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യശാലിയെ കണ്ടെത്തിയത്. തൃപ്പൂണിത്തുറ മരട് സ്വദേശിയായ ജയപാലന്‍ ആയിരുന്നു ആ ഭാഗ്യവാന്‍. ഈ മാസം പത്തിനെടുത്ത ടിക്കറ്റിലൂടെയാണ് ഓട്ടോ ഡ്രൈവറായ ജയപാലന്‍ കോടിപതിയായത്. ഈ അവസരത്തില്‍ ബമ്പറിലൂടെ 12 കോടി കയ്യില്‍ വന്നെങ്കിലും പഴയപോലെ ഓട്ടോ ഓടിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ജയപാലന്‍ പറഞ്ഞത്.

പണം എങ്ങനെ ചെലവാക്കണമെന്നതിനെക്കുറിച്ച് ധാരണയുണ്ട്. ആര്‍ഭാടമായി ജീവിക്കുന്നയാളല്ല ഞാന്‍. ഓട്ടോ ഓടിക്കുന്നത് തുടരണമെന്നാണ് ആഗ്രഹം. വന്ന വഴി മറക്കരുതല്ലോ. ഓട്ടോ ഓടിച്ചത് കൊണ്ടാണല്ലോ ഞാനീ ലോട്ടറി എടുത്തത്. അതുകൊണ്ട് തന്നെ ഈ തൊഴിലിനോട് നമ്മള്‍ കൂറുപുലര്‍ത്തണ്ടേ എന്നും ജയപാലന്‍ പറയുന്നു.

തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ Te 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. ഇവിടെ നിന്നാണ് ജയപാലന്‍ ടിക്കറ്റെടുത്തത്. നേരത്തെ ഒമ്പതാം തിയതി 5000 രൂപയുടെ സമ്മാനം ഇദ്ദേഹത്തിന് അടിച്ചിരുന്നു. 10 ന് ആ ടിക്കറ്റ് മാറാനായാണ് പോയത്. അന്ന് അടിച്ച പൈസക്ക് ഒരു ബമ്പറും 5 ടിക്കറ്റ് വേറെയും എടുത്തു. ഫാന്‍സി നമ്പറായി തോന്നിയത് കൊണ്ടാണ് ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറച്ച് കടമുണ്ട്. അത് തീര്‍ക്കണം. രണ്ട് സിവില്‍ കേസുണ്ട്. അതും തീര്‍ക്കണം. പിന്നെ മക്കളുണ്ട്. പെങ്ങള്‍മാര്‍ക്കും കുറച്ച് പൈസ കൊടുക്കണം. അതൊക്കെ തന്നെയാണ് ആഗ്രഹമെന്നും ജയപാലന്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends