ആലപ്പുഴയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഒമ്പതുദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു....
ആലപ്പുഴയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചു... ഒന്‍പതു ദിവസം പ്രായമുള്ള കുഞ്ഞാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചത്.
മണ്ണഞ്ചേരി പട്ടാത്തുവെളി വീട്ടില്‍ എം.മനീഷ് നിഷ ദമ്പതികളുടെ മകനാണ് മരിച്ചത്. 13ന് ശസ്ത്രക്രിയയിലൂടെ ഇരട്ട ആണ്കുഞ്ഞുങ്ങള്ക്കു ജന്മം നല്കിയ നിഷ 18ന് ആശുപത്രി വിട്ട് വീട്ടിലേക്കു വന്നിരുന്നു.
ഇന്നലെ രാവിലെ ഏഴിനാണ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് അസ്വസ്ഥത കാണിച്ചത്്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
"
https://www.facebook.com/Malayalivartha