ഭാര്യയെയും മക്കളെയും ആസിഡ് ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

ഭാര്യയെയും മക്കളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെ കേസില്‍ പ്രതിയായ രാമമംഗലം മേമ്മുറി നെയ്‌ത്തു ശാലപ്പടി മൂട്ട മലയില്‍ കണ്ണായി എന്നു വിളിക്കുന്ന റെനിക്ക് (37) വിചാരണക്കോടതി ജീവപര്യന്തം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴയൊടുക്കിയില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക കെട്ടിവച്ചാല്‍ ആക്രമണത്തിനിരയായ ഭാര്യ സ്‌മിതയ്‌ക്കും നാലു മക്കള്‍ക്കും നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമക്കേസുകളുടെ വിചാരണച്ചുമതലയുള്ള എറണാകുളം അഡി. ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.
2019 ജനുവരി 17 ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രണ്ടാം ഭാര്യയായ സ്മിതയും കുട്ടികളുമായി വാടകയ്ക്ക് താമസിക്കുന്ന നെയ്‌ത്തു ശാലപ്പടിയിലെ വീട്ടിലെത്തിയ പ്രതി ഇവരെ ആസിഡ് ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്.
അയല്‍വാസി റബര്‍ പാല്‍ ഉറയൊഴിക്കാന്‍ കന്നാസില്‍ വാങ്ങിവച്ചിരുന്ന ആസിഡ് പ്രതി ഒരു സ്റ്റീല്‍ കപ്പില്‍ പകര്‍ന്നു കൊണ്ടുവന്ന് ഉറങ്ങിക്കിടന്ന സ്മിതയുടെയും കുട്ടികളുടെയും ശരീരത്തിലൊഴിച്ചു. സ്മിതയ്ക്കും കുട്ടികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
രാമമംഗലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്മിതയ്‌ക്കു പുതിയ വീടു നിര്‍മ്മിച്ചു കിട്ടുന്നതിലുള്ള വൈരാഗ്യവും ഇവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയവും നിമിത്തമാണ് പ്രതി ആക്രമിച്ചതെന്നാണ് കുറ്റ പത്രത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















