കാഞ്ഞങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തില്‍ വിജിലന്‍സിന്റെ മിന്നൽ റെയ്ഡ്; 2,40,000 രൂപ പിടിച്ചെടുത്തു
കാഞ്ഞങ്ങാട് ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തില്‍ വിജിലന്‍സ് റെയ്ഡ്. 2,40,000 രൂപ പിടിച്ചെടുത്തു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കാന് ഡ്രൈവിംഗ് സ്കൂള്‍ ഏജന്റുമാര്‍ പിരിച്ച തുകയാണിതെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിങ്ങ് ടെസ്റ്റ് കേന്ദ്രത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha