തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; ഡെപ്യുട്ടി മേയറെ ബിജെപി അംഗങ്ങള്‍ കയ്യേറ്റം ചെയ്തു; കൗണ്‍സിലര്‍ക്ക് സസ്പെൻഷൻ
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം.ഡെപ്യുട്ടി മേയറെ ബിജെപി അംഗങ്ങള്‍ കയ്യേറ്റം ചെയ്തു. കോര്‍പ്പറേഷനില്‍ ഇന്ന് നടന്ന യോഗത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. ബിജെപി യോഗത്തില്‍ കോര്പറേഷന് സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
എന്നാല്‍ ഭരണകക്ഷി അജണ്ടയില്‍ ഈ വിഷയം ഇല്ലെന്ന് നിലപാടില്‍ ആയിരുന്നു. ഈ നിലപ്പടിനെതിരെ വാക്കുതര്‍ക്കം തുടങ്ങുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ബിജെപി കൗണ്‍സിലര്‍ ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്തു.ഭരണപക്ഷ കൗണ്‍സിലര്‍മാരും, ബിജെപി കൗണ്‍സിലര്‍മാരും ഇപ്പോള്‍ കോര്‍പ്പറേഷനില്‍ പ്രതിഷേധിക്കുകയാണ്. ബിജെപി കൗണ്‍സിലര്‍മാരുടെ തീരുമാനം കോര്‍പ്പറേഷനില്‍ രാത്രിയിലും തങ്ങാനാണ്. പ്രതിഷേധം ശക്തമായ നടപടി നികുതി വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുന്നത് വരെ തുടരുമെന്ന അറിയിച്ചിട്ടുണ്ട്. നഗരസഭ സോണല്‍ ഓഫീസ് അഴിമതിയില്‍ ആവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് മേയര്‍ ആര്യ രാജേന്ദ്രന് പറഞ്ഞു.
https://www.facebook.com/Malayalivartha