Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...

ബഹ്‌റയെ പരിചയപ്പെടുത്തിയതാര്... മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റോടെ രംഗത്തെത്തി അനിത പുല്ലയില്‍; ബെഹ്‌റയ്ക്ക് മോന്‍സനെ പരിചയപ്പെടുത്തിയത് താനെന്ന് ചാനല്‍ ചര്‍ച്ചയില്‍ തുറന്നു പറഞ്ഞു; ബഹ്‌റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ച്

30 SEPTEMBER 2021 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റ് പലരേയും കൊണ്ടേ പോകു എന്ന നിലയിലാണ് പോകുന്നത്. സ്വര്‍ണക്കടത്ത് കേസ് പോലെ പല ഉപ കഥകളും വന്നു തുടങ്ങി. ഒരു വശത്ത് ട്രോള്‍ പെരുമഴയ്‌ക്കൊപ്പം മറുവശത്ത് പലരും മാധ്യമങ്ങളെ കണ്ട് തങ്ങളുടെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമമാണ്.   അതില്‍ പുരാവസ്തുക്കള്‍ ജാമവാന്റെ കാലത്ത് ഉണ്ടാക്കിയ ശില്‍പി മുതല്‍ കെ. സുധാകരന്‍വരെയുണ്ട്. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ ആരും അറിയാതിരുന്ന മറ്റൊരാള്‍ കൂടി രംഗത്തെത്തി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. പ്രവാസി മലയാളി ഫെഡറേഷന്‍ വനിതാ കോര്‍ഡിനേറ്റര്‍ അനിത പുല്ലയില്‍.    

മോന്‍സന്‍ മാവുങ്കലിനെ മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താനാണെന്നാണ് അനിത പുല്ലയിന്റെ വെളിപ്പെടുത്തല്‍. സംഘടനയുടെ പേട്രണ്‍ എന്ന നിലയിലാണ് ഡിജിപിക്കു പരിചയപ്പെടുത്തിയത്. ബെഹ്‌റ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചത് തന്റെ ക്ഷണം സ്വീകരിച്ചാണ്. മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് പിന്നീട് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയെന്നും അനിത പറഞ്ഞു.

ബെഹ്‌റയുടെ ഓഫിസിലേക്ക് പരാതിയുമായി ഞങ്ങള്‍ പോയിരുന്നു. അന്നാണ് ആദ്യമായി മോന്‍സനെ പരിചയപ്പെടുത്തിയത്. എറണാകുളത്തുവച്ചായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. മ്യൂസിയം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടതുപ്രകാരം അദ്ദേഹം അവിടെയെത്തി. കൂടെ ഐജി മനോജ് എബ്രഹാമും ഉണ്ടായിരുന്നു. അതൊരു സാധാരണ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും അനിത പറഞ്ഞു.    

രണ്ടുവര്‍ഷം മുന്‍പാണ് മോന്‍സനെക്കുറിച്ച് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയത്. തന്നെയും മുന്‍ ഡിജിപിയെയും തമ്മില്‍ തെറ്റിക്കാന്‍ മോന്‍സന്‍ അപവാദ പ്രചരണം നടത്തി. ഡിഐജി സുരേന്ദ്രന്റെ കുടുംബവുമായുള്ള ബന്ധം ഇല്ലാതാക്കിയത് മോന്‍സനാണെന്നും അനിത പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇടപാടുകളില്‍ പങ്കുള്ളതായി അറിയാം. പരാതിക്കാരോട് മുഖ്യമന്ത്രിയുടെ ഓഫിസിനെ സമീപിക്കാന്‍ ഉപദേശിച്ചത് താനാണെന്നും അനിത കൂട്ടിച്ചേര്‍ത്തു.

അതേസമയം മോന്‍സന്‍ മാവുങ്കലുമായി സൗഹൃദമുണ്ടായിരുന്ന പ്രവാസി വനിത അനിത പുല്ലയില്‍ തന്നെയാണു അയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു പരാതിക്കാര്‍ പറഞ്ഞു. അനിത മോന്‍സനുമായി അകന്നശേഷമാണിത്.



പരാതിയില്‍ തന്റെ പേരു സൂചിപ്പിച്ചാല്‍ മതിയെന്നും അധികൃതര്‍ക്കു മോന്‍സനെതിരായ തെളിവുകള്‍ താന്‍ കൈമാറിക്കോളാമെന്നും അവര്‍ പറഞ്ഞതായി പരാതിക്കാര്‍ വ്യക്തമാക്കി. വ്യാജരേഖകളുണ്ടാക്കാന്‍ മോന്‍സന് യുഎസില്‍ കഴിയുന്ന ഒരാളുടെ സഹായം ലഭിച്ചതായും വിവരമുണ്ട്. ക്രൈംബ്രാഞ്ചിനു മുന്നില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറിയതായും പരാതിക്കാര്‍ വ്യക്തമാക്കി.

മോന്‍സന്റെ ചേര്‍ത്തലയിലെ വീട്ടില്‍ ഇന്നലെ വൈകിട്ടു തുടങ്ങിയ ക്രൈം ബ്രാഞ്ച്, മോട്ടര്‍വാഹന വകുപ്പു പരിശോധന രാത്രി എട്ടോടെയാണ് അവസാനിച്ചത്. ഡിവൈഎസ്പി റെക്‌സ് ബോബി അര്‍വിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹനങ്ങള്‍ സംബന്ധിച്ചായിരുന്നു മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധന. വീടിനു സമീപം 2 ആഡംബര കാറുകള്‍ കിടപ്പുണ്ട്. ഒന്ന് മധ്യപ്രദേശ് റജിസ്‌ട്രേഷനും മറ്റൊന്ന് ന്യൂഡല്‍ഹി റജിസ്‌ട്രേഷനുമുള്ളതാണ്.    

മധ്യപ്രദേശ് റജിസ്‌ട്രേഷനുള്ള കാര്‍ മോന്‍സന്റെ പേരിലല്ല. ഇതിന്റെ രേഖകള്‍ പരിവാഹന്‍ വെബ്‌സൈറ്റിലുണ്ട്. എന്നാല്‍ ന്യൂഡല്‍ഹി റജിസ്‌ട്രേഷനുള്ള കാറിന്റെ വിവരങ്ങള്‍ ലഭ്യമല്ല.

എന്തായാലും അനിത പുല്ലയില്‍ കൂടി രംഗത്തെത്തിയതോടെ ഇനിയും കൂടുതല്‍ ആളുകള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തും.      "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (48 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (2 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (2 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (3 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (4 hours ago)

Malayali Vartha Recommends