ഒമ്പത് മണിക്കൂറോളം നാല് കുട്ടികളെ കാണാതായി;പരിഭ്രാന്തിലായി നാട്ടുകാരും വീട്ടുകാരും; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ വമ്പൻ ട്വിസ്റ്റ്; 'അണ്ണാൻ' ഒപ്പിച്ച പണി

നാല് കുട്ടികളെ കാണാതായതോടെ പരിഭ്രാന്തിയിലായി വീട്ടുകാരും നാട്ടുകാരും.... ഒടുവിൽ കുട്ടികളെ കണ്ടെത്തിയതോടെ വമ്പൻ ട്വിസ്റ്റ്.... കുട്ടികളുടെ മറുപടി കേട്ട് സകലരും അമ്പരന്നു.....
പറക്കുളത്തുനിന്ന് 4 കുട്ടികളെ കാണാതാകുകയായിരുന്നു. 9 മണിക്കൂർ കുട്ടികളെകണ്ടെത്താൻ കഴിഞ്ഞില്ല . കഴിഞ്ഞ ദിവസം വൈകിട്ടോടെ ആണ് 9, 12, 14 വയസ്സുളള 4 കുട്ടികളെ കാണാതായത്. രാത്രി ആയിട്ടും ഇവർ തിരികെ എത്താതിരുന്നതോടെ ആകെ ഭയപ്പാട് ആയി.
വിവരമറിഞ്ഞ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി . ഒടുവിൽ രാത്രി പത്തോടെ ആണ് ആനക്കര ഹൈസ്കൂൾ കുന്നിൽനിന്ന് ഇവരെ കണ്ടെത്തിയത്.
വൈകിട്ട് ആനക്കര സെന്ററിലെ ചായക്കടയിൽനിന്ന് ചായ കുടിച്ചതായി ഹോട്ടൽ ഉടമ പറഞ്ഞു . സമീപത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി.
ഇവർ കണ്ടനകം റോഡിലൂടെ പോകുന്നതായി സൂചന ലഭിച്ചതോടെ ഈ വഴിക്കും അന്വേഷണം പുരോഗമിച്ചു . മീൻ പിടിക്കാൻ പോയതായി ചിലർ അറിയിച്ചതിനെ തുടർന്ന് സമീപത്തെ ജലാശയങ്ങളും ക്വാറികളും കേന്ദ്രീകരിച്ചും പരിശോധന നടത്തുകയുണ്ടായി .
വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതിനെ തുടർന്ന് എടപ്പാൾ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ആനക്കര ഹൈസ്കൂൾ ഭാഗത്തായിരുന്നു ഇവരെ ഒടുവിൽ കണ്ടതെന്ന് സിസിടിവികളിൽനിന്ന് വ്യക്തമായതോടെ ഈ പരിസരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് കുന്നിനു മുകളിൽനിന്ന് ഇവരെ കണ്ടെത്തിയത്.
ഇതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കു വിരാമമായി. കുട്ടികളെ ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആനക്കര ഹൈസ്കൂൾ കുന്നിനു സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഷൊർണൂർ ഡിവൈഎസ്പി, തൃത്താല സിഐ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും നാട്ടുകാരും കൂടി തിരച്ചിൽ ആരംഭിക്കുകയായിരുന്നു .
അന്വേഷണത്തിനിടെ കുട്ടികളെ കാണാതായ വിവരം വാട്സാപ് ഗ്രൂപ്പുകളിലും കൈമാറി. നൂറു കണക്കിനാളുകൾ വിവിധ സ്ഥലങ്ങളിൽ തിരച്ചിലിനിറങ്ങി. ഒടുവിൽ കുട്ടികളെ ഹൈസ്കൂളിന് സമീപത്തു കണ്ടെത്തിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായി.
അണ്ണാൻ കുഞ്ഞുങ്ങളെ പിടിക്കാൻ പോയി വഴി തെറ്റിയെന്നാണു കുട്ടികൾ പൊലീസിനോട് പറഞ്ഞത്. കുട്ടികൾ പറയുന്നത് ശരിയാണെങ്കിൽ ദുരൂഹതകൾക്ക് സാഹചര്യമില്ല. ഏതായാലും മണിക്കൂർ നീണ്ട ആശങ്കകൾക്കും ഒടുവിൽ കുട്ടികളെ കണ്ടെത്തിയ ആശ്വാസത്തിലാണ് ഒരു നാട് മുഴുവൻ.
https://www.facebook.com/Malayalivartha


























