എല്ലാം മണിമണിപോലെ... താന്‍ എങ്ങനെ നിഥിനയെ കൊന്നുവെന്ന് വള്ളി പുള്ളി തെറ്റാതെ അഭിനയിച്ച് കാണിച്ചതോടെ പോലീസിന് സംശയമായി; കൃത്യമായ കൊലയിലേക്ക് നയിക്കാന്‍ അഭിഷേകിന് എങ്ങനെ കഴിഞ്ഞു; കഴുത്തറുത്ത് കൊല്ലാന്‍ അഭിഷേകിന് പരിശീലനം കിട്ടിയോ എന്ന് സംശയം; മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം

പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനി നിഥിനയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കേരളം. ഇന്നലെ തെളിവെടുപ്പ് സമയത്ത് വള്ളിപുള്ളി തെറ്റാതെ എല്ലാം അഭിനയിച്ച് കാണിക്കുകയായിരുന്നു പ്രതി അഭിഷേക്.
അതേസമയം നിഥിനയെ കഴുത്തറുത്ത് കൊല്ലാന്‍ അഭിഷേകിന് പരിശീലനം കിട്ടിയോ എന്ന സംശയത്തില്‍ പൊലീസ്. ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും. മറ്റാരുടെയും സഹായം ഉണ്ടായിട്ടില്ലെന്നാണ് അഭിഷേകിന്റെ മൊഴി.
അഭിഷേകിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് തുടരന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അഭിഷേകിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് നാളെ അപേക്ഷ നല്‍കും.അതേസമയം വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി സതീദേവി ഇന്ന് നിഥിനയുടെ വീട് സന്ദര്‍ശിക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് സന്ദര്‍ശനം.
ഒക്ടോബര്‍ ഒന്നിന് പരീക്ഷയെഴുതി പുറത്തിറങ്ങിയ നിഥിനയെ സഹപാഠിയായ അഭിഷേക് പേപ്പര്‍ കട്ടര്‍ കൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും, നിഥിന പിന്മാറിയതാണ് പകയ്ക്ക് കാരണമെന്നും പ്രതി പൊലീസിനോടു പറഞ്ഞിരുന്നു.
നിഥിനയെ കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിയും സഹപാഠിയുമായ അഭിഷേക് ബൈജുവിനെ തെളിവെടുപ്പിനായി കോളേജ് ക്യാമ്പസില്‍ ഇന്നലെ എത്തിച്ചിരുന്നു. തെളിവെടുപ്പിന് പൊലീസുമായി സഹകരിച്ച പ്രതി സംഭവ ദിവസം നിഥിനയുമായി സംസാരിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തു. പിന്നീട് കൃത്യം നടത്തിയ സ്ഥലവും ചെയ്ത രീതിയും അഭിഷേക് കാണിച്ചു കൊടുത്തു. ഒരു കൂസലുമില്ലാതെയാണ് അഭിഷേക് പൊലീസിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ കോളേജ് ക്യാമ്പസില്‍ എത്തിച്ചത്.
സംഭവത്തിനു മുമ്പ് പ്രതി കൊലപാതകത്തിന് ഉപയോഗിച്ച പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയത് ഇട്ടിരുന്നു. കൂത്താട്ടുകുളത്തെ ഒരു കടയില്‍ നിന്നുമാണ് അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിച്ചത്. ഈ കടയില്‍ അടക്കം പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.
അതേസമയം നിഥിനയുടെ സംസ്‌ക്കാര ചടങ്ങുകള്‍ തുരവേലിക്കുന്നിലെ ബന്ധുവീട്ടില്‍ നടന്നു. തലയോലപ്പറമ്പില്‍ നിഥിനയും അമ്മയും താമസിച്ചിരുന്ന വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.രക്തം വാര്‍ന്നാണ് നിഥിന മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആഴവും വീതിയുമുള്ള മുറിവ് തന്നെയാണ് മരണകാരണം. ചേര്‍ത്തു പിടിച്ച് കഴുത്തറുത്തിരിക്കാനാണ് സാദ്ധ്യത. അതിനാലാണ് ഇത്ര ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവുമുണ്ടായതെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നിഥിനയെ കൊലപ്പെടുത്തിയ കേസില്‍ അഭിഷേകിന്റെ മൊഴി പുറത്തായി. പ്രണയം തുടരാന്‍ നിഥിനയോട് അഭ്യര്‍ത്ഥിക്കാനും, അവള്‍ അതിനു തയ്യാറായില്ലെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമായിരുന്നു തന്റെ പദ്ധതിയെന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു.
കൈത്തണ്ട മുറിക്കുമ്പോള്‍ സഹതാപം പിടിച്ചു പറ്റാമെന്നായിരുന്നു അഭിഷേകിന്റെ പ്രതീക്ഷ. എന്നാല്‍ കാമ്പസില്‍വച്ചു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നിഥിന ഒന്നും മിണ്ടിയില്ല. ഇതോടെ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും അഭിഷേക് പറഞ്ഞു.
"
https://www.facebook.com/Malayalivartha



























