Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്നും അവിടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലായിരുന്നുവെന്നും തെളിയിക്കാനായി മാവുങ്കല്‍ ചെമ്പോല തീട്ടൂരം തയ്യാറാക്കിയത് സി പി എമ്മിന്റെ അറിവോടെയാണെന്ന് സൂചന

03 OCTOBER 2021 11:03 AM IST
മലയാളി വാര്‍ത്ത

ശബരിമല ദ്രാവിഡ ക്ഷേത്രമാണെന്നും അവിടെ ആചാരാനുഷ്ഠാനങ്ങള്‍ ഇല്ലായിരുന്നുവെന്നും തെളിയിക്കാനായി മാവുങ്കല്‍ ചെമ്പോല തീട്ടൂരം തയ്യാറാക്കിയത് സി പി എമ്മിന്റെ അറിവോടെയാണെന്ന് സൂചന.

തത്കാലം ബി ജെ പി ഇക്കാര്യം മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുമെന്ന് ബിജെപി കരുതുന്നു. മാധ്യമങ്ങളില്‍ ചര്‍ച്ച രൂക്ഷമാവുമ്പോള്‍ വിഷയം ഏറ്റെടുക്കാനാണ് ബി ജെ പിയുടെ തീരുമാനം.

 



തീട്ടൂരം തയ്യാറാക്കിയത് എ.കെ.ജി. സെന്ററിന്റെ പൂര്‍ണ അറിവോടെയാണെന്ന് ബിജെപി കരുതുന്നു. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവിടെ യുവതികള്‍ പ്രവേശിച്ചിരുന്നു എന്നും തെളിയിക്കേണ്ടത് സര്‍ക്കാരിന്റെ കടമയായിരുന്നു.

പന്തളം കൊട്ടാരം അറിയാതെ ഒരു രേഖ തയ്യാറാക്കിയത് സര്‍ക്കാരിന് വേണ്ടിയാണെന്ന് തീട്ടൂരം പ്രചരിപ്പിച്ച 24 ന്യൂസിനെതിരെ സര്‍ക്കാരിന് പരാതി നല്‍കിയ ശംഭു ടി ദാസ് പറഞ്ഞു. ശബരിമലയെ കുറിച്ച് വ്യാജരേഖയുണ്ടാക്കിയതിനെ കുറിച്ച് കാര്യമായ അന്വേഷണം നടത്തണമെന്ന് രാഹുല്‍ ഈശ്വറും ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് രാഹുല്‍ പറഞ്ഞു.

 

 

ശബരിമലയെ കുറിച്ച് മാവുങ്കല്‍ തയ്യാറാക്കിയ രേഖ ഒരു രാഷ്ട്രീയ പദ്ധതിയാണെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ എം.ആര്‍.അഭിലാഷ് പറഞ്ഞു.ഇത് ഏഴ് വര്‍ഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. 24 ന്യൂസ് വാര്‍ത്ത ഈ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നും അഭിലാഷ് പറഞ്ഞു. ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് അഭിലാഷ്.

മാവുങ്കലിന്റെ ചെമ്പോല അടിസ്ഥാനമാക്കിയാണ് 2018ലും 2019ലും ദേശാഭിമാനി വാര്‍ത്ത നല്കിയത്. 24 വാര്‍ത്തയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ മോന്‍സണിന്റെ വീട്ടിലും മ്യൂസിയത്തിലും പുരാവസ്തു വകുപ്പും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ വിശദമായ പരിശോധനയിലാണ് ചെമ്പോല വ്യാജമാണെന്ന് കണ്ടെത്തിയത്. ചെമ്പോലയില്‍ കണ്ടെത്തിയത് അവ്യക്തമായ എഴുത്തുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 



ശബരിമല പ്രക്ഷോഭം ആളിക്കത്തിയ ഘട്ടത്തില്‍ സിപിഎമ്മും ദേശാഭിമാനിയും അവതരിപ്പിച്ച ഈ ചെമ്പോല, കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ ശേഖരത്തില്‍ നിന്നെടുത്തതാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിരുന്നു.

ചെമ്പോല സിനിമാ ഷൂട്ടിങ്ങിന് തയ്യാറാക്കിയതാകാമെന്ന് പരിശോധന നടത്തിയ പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു. ചെമ്പോലയില്‍ നിന്നു കിട്ടിയ വിവരങ്ങളാണ് സിപിഎമ്മും പിണറായി വിജയനും ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്കെതിരേ ഉപയോഗിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട 351 വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖയാണെന്ന രീതിയിലാണ് സിപിഎമ്മും സര്‍ക്കാരും പ്രചരിപ്പിച്ചത്. ശബരിമല ദ്രാവിഡ ആരാധനാ കേന്ദ്രമായിരുന്നുവെന്നും തന്ത്രി കുടുംബത്തിന് ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധമില്ലെന്നുമാണ് 2018ല്‍ ദേശാഭിമാനി വാര്‍ത്ത നല്കിയത്.

 



മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കളില്‍ ഭൂരിഭാഗവും വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കിളിമാനൂര്‍ സ്വദേശിയായ സന്തോഷാണ് പുരാവസ്തുക്കള്‍ എന്ന പേരിലുള്ള സാധനങ്ങള്‍ മോന്‍സണ് നല്കിയത്. ഇതില്‍ പലതിനും 50 വര്‍ഷത്തില്‍ താഴയേ പഴക്കമുള്ളൂ. ചെമ്പോല, ടിപ്പുവിന്റെ സിംഹാസനം, മോശയുടെ വടി തുടങ്ങിയവയ്ക്ക് വളരെ ചുരുങ്ങിയ വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂവെന്ന് പുരാവസ്തു വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.

മോശയുടെ അംശവടി എന്ന പേരില്‍ മോന്‍സണ്‍ പ്രചരിപ്പിച്ചിരുന്നത് ഒരു ഊന്നുവടിയാണ്. ഇത് 2000 രൂപയ്ക്കാണ് മോന്‍സണ് നല്കിയതെന്ന് സന്തോഷ് ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ടിപ്പുവിന്റേതെന്ന് അവകാശപ്പെട്ട് കബളിപ്പിച്ച സിംഹാസനത്തിന് പഴക്കം വെറും അഞ്ച് വര്‍ഷം മാത്രമാണ്. ഫര്‍ണിച്ചര്‍ കടയിലെ ശില്‍പിയെ കൊണ്ടാണ് സിംഹാസനം പണിയിപ്പിച്ചത്. വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട താളിയോലകള്‍ അടുത്ത കാലത്ത് ഉണ്ടാക്കിയതാണ്.

 



മോന്‍സണിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഡംബര കാറുകളും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പല കാറുകളും മോന്‍സണ്‍ തന്നെ രൂപമാറ്റം വരുത്തിയവയാണ്. മഹാരാഷ്ട്രയില്‍ നിന്നു കൊണ്ടുവന്ന ശേഷമായിരുന്നു രൂപമാറ്റം. ഇവയുടെ ഓണര്‍ഷിപ്പും മാറ്റിയിട്ടില്ല. മോന്‍സണിന്റെ പേരില്‍ ഒരു കാര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിന്റെ രജിസ്‌ട്രേഷന്‍ 2019നു ശേഷം പുതുക്കിയിട്ടുമില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പുരാവസ്തു വകുപ്പും മോന്‍സണിന്റെ ശേഖരത്തിലുള്ള വസ്തുക്കള്‍ വിശദമായി പരിശോധിക്കുകയാണ്. വസ്തുക്കളുടെ കൃത്യമായ കാലപ്പഴക്കം കണ്ടെത്താന്‍ ചിത്രങ്ങള്‍ പകര്‍ത്തി വിശദമായ പരിശോധനയും നടത്തി വരികയാണ്.

ഏതായാലും വരും ദിവസങ്ങളില്‍ സി പി എം പങ്ക് വ്യക്തമാകും. അത് സ്വാഭാവികായി വന്നു ചേരട്ടെ എന്ന് കരുതുകയാണ് ബി ജെ പി

 

" "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (49 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends