Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സ്വര്‍ണ്ണക്കടത്ത് കേസിലും ടി.പി.ചന്ദ്രശേഖരന്‍ കേസിലും പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തിയ എസ്.പി.എ പി ഷൗക്കത്തലിക്ക് പിണറായി സര്‍ക്കാരില്‍ തന്ത്രപ്രധാന സ്ഥലത്ത് നിയമനം

03 OCTOBER 2021 12:35 PM IST
മലയാളി വാര്‍ത്ത

സ്വര്‍ണ്ണക്കടത്ത് കേസിലും ടി.പി.ചന്ദ്രശേഖരന്‍ കേസിലും പിണറായി വിജയനെ മുള്‍മുനയില്‍ നിര്‍ത്തിയ എസ്.പി.എ പി ഷൗക്കത്തലിക്ക് പിണറായി സര്‍ക്കാരില്‍ തന്ത്രപ്രധാന സ്ഥലത്ത് നിയമനം.

കേന്ദ്ര സര്‍ക്കാരിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥനായ ഷൗക്കത്തലിക്കെതിരെ സി പി എം നിരവധി തവണ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ വീട് റെയ്ഡ് ചെയ്തതും ഷൗക്കത്തലിയാണ്. അക്കാലത്ത് മാധ്യമങ്ങളുടെ പ്രധാന സോഴ്‌സായിരുന്നു എന്‍ഐഎ ടീം.

 



കഴിഞ്ഞ ദിവസമാണ് ഷൗക്കത്തലിക്ക് ഐ.പി.എസ് ലഭിച്ചത്. ഐ.പി.എസിന് അദ്ദേഹത്തിന്റെ പേര് 2018 ലാണ് നിര്‍ദ്ദേശിച്ചത്. അന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയനായിരുന്നു. മിടുക്കനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഷൗക്കത്തലി പേരെടുത്തതുകൊണ്ടാണ് അദ്ദേഹത്തെ ഐ.പി. എസിന് ശുപാര്‍ശ ചെയ്തത്. അത്
വെട്ടാന്‍ പിണറായിക്ക് കഴിഞ്ഞില്ല. ലോകനാഥ് ബഹ്‌റയാണ് ഷൗക്കത്തലിയെ ശുപാര്‍ശ ചെയ്തത്.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് റ്റി പി കേസിലെ രണ്ട് പ്രധാന പ്രതികളെ ഷൗക്കത്തലി പിടികൂടിയത്. പിടികൂടിയ അന്നു മുതല്‍ ഇടതുപാര്‍ട്ടികളുടെ കണ്ണിലെ കരടാണ് ഷൗക്കത്തലി. 1995ലാണ് ഒന്നാം റാങ്കോടെ അദ്ദേഹം കേരള പോലീസിലെത്തിയത്.

 



ആരെയും പേടിക്കാത്ത ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് ഷൗക്കത്തലി അറിയപ്പെടുന്നത്.
വിരുദ്ധ സ്‌ക്വാഡിന്റെ പുതിയ എസ് പിയായി എപി ഷൗക്കത്ത് അലിയെ നിയമിച്ചതും അതു കൊണ്ടു തന്നെ.

ചൈത്ര തെരേസാ ജോണിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്ന് മാറ്റിയാണ് പുതിയ നിയമനം. പകരം, ചൈത്രയ്ക്ക് റെയില്‍വേ എസ്പിയായി നിയമനം നല്‍കി.

 



പുതുതായി ഐപിഎസ് ലഭിച്ചവരില്‍ എട്ട് എസ്പിമാര്‍ക്ക് നിയമനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റം. യോഗേഷ് ഗുപ്തയെ ബെവ്‌കോ എം ഡി സ്ഥാനത്ത് നിന്നും മാറ്റി, പൊലിസ് ട്രെയിനിംഗ് എഡിജിപി ആയി നിയമിച്ചു. ഡിഐജി എസ് ശ്യാംസുന്ദര്‍ ആണ് ബെവ്‌കോയുടെ പുതിയ എംഡി. എഡിജിപി ട്രെയിനിംഗ് എന്നത് പുതിയ പോസ്റ്റ് രൂപീകരിച്ചതാണ്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ രാഹുല്‍ ആര്‍ നായര്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പിയാകും. കെ വി സന്തോഷ് കുമാര്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പിയായി തുടരും. എന്‍ഐഎയില്‍ അടക്കം പരിശീലനം ലഭിച്ചയാളാണ് ഷൗക്കത്ത് അലി.

സിപിഎമ്മിനെ പ്രതികൂട്ടിലാക്കിയ ടി പി ചന്ദ്രശേഖര്‍ വധക്കേസില്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പി കെ കുഞ്ഞനന്തനെയും പി മോഹനനും ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്തത്. അന്ന് ഷൗക്കത്തലി തലശേരി ഡി വൈ എസ് പി ആയിരുന്നു. പിന്നീട് ഡെപ്യൂട്ടേഷന്‍ നേടിയാണ് ഇദ്ദേഹം എന്‍ ഐ എയില്‍ എത്തുന്നത്. സുപ്രധാനമായ പല കേസുകളിലും ഷൗക്കത്തലിയുടെ സാനിധ്യം ഉണ്ടായിട്ടുണ്ട്. പാരീസ് ഭീകരാക്രമണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ അയച്ച അന്വേഷണ സംഘത്തെ നയിച്ചതും ഷൗക്കത്തലിയായിരുന്നു.

 



ദേശീയ അന്വേഷണ ഏജന്‍സിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ സ്പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്റെ വസതി റെയ്ഡ് നടത്തിയത് വിവാദമായിരുന്നു.

ബെംഗളൂരില്‍ അറസ്‌ററിലായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചിയിലേയ്ക്ക് കൊണ്ടുവന്നതും ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരുന്നു. ഇത് വലിയ വാര്‍ത്തയായി മാറി.

 



ഷൗക്കത്തലിക്ക് മര്‍മ്മപ്രധാനമായ സ്ഥാനം നല്‍കിയതിന് പിന്നിലെ രഹസ്യം അവ്യക്തമാണ്. അതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടോ എന്ന കാര്യം വ്യക്തമല്ല.



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (47 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends