വടക്കന്‍ ജില്ലകളില്‍ തോരാമഴ.... കാസര്‍കോട് നേരിയ ഉരുള്‍പൊട്ടല്‍, തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

വടക്കന്‍ ജില്ലകളില്‍ തോരാമഴ.... കാസര്‍കോട് നേരിയ ഉരുള്‍പൊട്ടല്‍, തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍.
ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നതോടെ പലയിടങ്ങളിലും വെള്ളം കയറി. കൊളക്കാടന്‍ മലയില്‍ മണ്ണിടിച്ചിലുണ്ടായി. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടയ്ക്കാട് മലയിലും മലവെള്ളപ്പാച്ചിലും. കോഴിക്കോട് നഗരത്തിലും മുക്കം ടൗണിലും വെള്ളം കയറിയതോടെ കടകളിലും വെള്ളം കയറി. പലരും കടകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റി.
കോഴിക്കോട്, വയനാട്, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. പലയിടങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഒക്ടോബര്‍ 2, 3, 4, 5, 6 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ആവശ്യമായ ഘട്ടത്തില്‍ ബന്ധുവീടുകളിലേക്കോ മറ്റു ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ മാറി താമസിക്കാന്‍ തയ്യാറാകേണ്ടതാണ്.
താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവരും നേരത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായതും സാധ്യത ഉള്ളതുമായ പ്രദേശങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha



























