Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഏത് മതത്തിലായാലും വര്‍ഗീയവാദം വളര്‍ന്നുവരുന്നത് എത്രമാത്രം ആപത്താണെന്ന് ഗാന്ധിയുടെ കൊലപാതകം മുതല്‍ നാം മനസിലാക്കിയതാണ്;ഇപ്പോഴും സമൂഹത്തിന്റെ ചിലകോണുകളില്‍ നിന്ന് ഇത്തരം വര്‍ഗീയ ചിന്തകള്‍ ചെറുതായി തലപൊക്കുന്നത് നമ്മള്‍ ഗൗരവത്തോടെ കാണണം;പുതിയ തലമുറയെ പരസ്പരം സ്‌നേഹിക്കുന്നവരായി വളര്‍ത്തിയെടുക്കണമെന്ന് കെ കെ ശൈലജ ടീച്ചർ

03 OCTOBER 2021 05:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനത്തിൽ കെ കെ ശൈലജ ടീച്ചർ പങ്കു വച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ് . ജനാധിപത്യവും, മതേതരത്വവും, സോഷ്യലിസവും നമ്മുടെ രാജ്യത്ത് നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാധിക്കണം.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യ മുഴുവൻ സഞ്ചരിച്ച, സ്വാതന്ത്ര്യത്തിൻ്റെയും, സമത്വത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും മുദ്രാവാക്യങ്ങൾ ഇന്ത്യയിലാകെ പകർന്നു നൽകിയ മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും, സാഹോദര്യത്തിനും സമത്വത്തിനും മേലുയരുന്ന പുതിയ വെല്ലുവിളികളെ ചെറുക്കാനുള്ള പോരാട്ടങ്ങൾക്ക് ഊർജം പകരട്ടെയെന്നാണ് ടീച്ചർ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഇന്ത്യക്കാരായ നാനാജാതി മതസ്ഥരെയും സ്വാതന്ത്ര്യമോഹത്തിൻ്റെ ഒരേ ചരടിൽ കോർത്ത് സ്വതന്ത്ര്യ സമരത്തെ നയിച്ച മഹാത്മാവ് ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെട്ടു.രണ്ട് നൂറ്റാണ്ടിലേറെ നീണ്ട ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ചു കൊണ്ടാണ് 1947 ൽ ഇന്ത്യ സ്വതന്ത്രമായത്.

ബ്രിട്ടീഷ് ഭരണത്തിന്‌ കീഴിൽ അത്രമേൽ ദുരിതമാണ് ഇന്ത്യൻ ജനത അനുഭവിച്ചത്. നാട്ടിലെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്നതിന് പുറമെ മാനുഷികമായ പരിഗണനകളും ഇന്ത്യൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് അവർ സ്വീകരിച്ചത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലും പിന്നീട് കോൺഗ്രസിനകത്ത് തന്നെ വളർന്നു വന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുമാണ് സ്വാതന്ത്ര്യ സമര പോരാട്ടം വളർന്നു വന്നത്. ഗാന്ധിജിയുടെ അഹിംസാ സമരങ്ങള്‍ വളരെ പ്രസിദ്ധമാണ് ബ്രിട്ടീഷുകാരോട് ശക്തമായ പോരാട്ടം നടത്തുക എന്നാല്‍ ആ പോരാട്ടം അഹിംസാ രീതികളിലൂടെ ആവണമെന്നാണ് മഹാത്മഗാന്ധി ഉപദേശിച്ചത്.

വലിയതോതില്‍ ആളുകളെ ഈ സമരങ്ങളുടെ ഭാഗമാക്കാന്‍ മഹാത്മാ ഗാന്ധിക്ക് സാധിച്ചു. നിരവധി പേരുടെ ജീവത്യാഗത്തിന്റെ കൂടി ഫലമായിട്ടാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭ്യമായത് നിരവധി സമരങ്ങള്‍ മഹാത്മാഗാന്ധി നയിച്ചു.

1930 ല്‍ ഇന്ത്യയുടെ കടപ്പുറത്തെ ഉപ്പിന് ബ്രിട്ടീഷുകാര്‍ നികുതി ചുമത്തിയപ്പോള്‍ അതിനെതിരായി പ്രഖ്യാപിച്ച ഉപ്പ് സത്യാഗ്രഹം കേരളത്തിലും സംഘടിപ്പിക്കപ്പെട്ടു. കോഴിക്കോട് നിന്ന് പയ്യന്നൂരിലേക്ക് വലിയൊരു ജാഥ നടത്തുകയും നിരവധി ആളുകള്‍ കടപ്പുറത്തുനിന്ന് ഉപ്പു കുറുക്കി ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.

1942 ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന ആഹ്വാനവുമായി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ സമരം വിദേശവസ്ത്ര ബഹിഷ്‌കരണം ഉള്‍പ്പെടെ നിരവധി സമരരീതികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ യുവത്വം ക്ലാസ് റൂമുകള്‍ ബഹിഷ്‌കരിച്ച് ഈ സമരത്തിന്റെ ഭാഗമായി.

വിദേശികളുടെ നിര്‍ദേശം അനുസരിച്ച് ജോലി ചെയ്യാന്‍ വിസമ്മതിച്ചു കൊണ്ട് തൊഴിലാളികളുടെ പണിമുടക്ക് സംഘടിപ്പിക്കപ്പെട്ടു. വിദ്യാലയങ്ങളില്‍ നിന്ന് സമരം പ്രഖ്യാപിച്ച് കുട്ടികള്‍ തെരുവിലേക്കിറങ്ങി. ഇങ്ങനെയുള്ള നിരവധി സമരങ്ങള്‍ മഹാത്മജിയുടെ നേതൃത്വത്തില്‍ വളര്‍ന്നുവന്നു.

1948 ല്‍ നാഥൂറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയവാദി ഗാന്ധിയുടെ ഇടനെഞ്ചിലേക്ക് നിറയൊഴിച്ച നിമിഷം രാജ്യത്തിനൊരിക്കലും മറക്കാന്‍ കഴിയാത്ത നിമിഷമാണത്. ഏത് മതത്തിലായാലും വര്‍ഗീയവാദം വളര്‍ന്നുവരുന്നത് എത്രമാത്രം ആപത്താണെന്ന് ഗാന്ധിയുടെ കൊലപാതകം മുതല്‍ നാം മനസിലാക്കിയതാണ്.

ഇപ്പോഴും സമൂഹത്തിന്റെ ചിലകോണുകളില്‍ നിന്ന് ഇത്തരം വര്‍ഗീയ ചിന്തകള്‍ ചെറുതായി തലപൊക്കുന്നത് നമ്മള്‍ ഗൗരവത്തോടെ കാണണം. പുതിയ തലമുറയെ പരസ്പരം സ്‌നേഹിക്കുന്നവരായി വളര്‍ത്തിയെടുക്കണം. ഇന്ത്യന്‍ ഭരണഘടനയിലെഴുതിച്ചേര്‍ക്കപ്പെട്ട ജനാധിപത്യവും, മതേതരത്വവും, സോഷ്യലിസവും നമ്മുടെ രാജ്യത്ത് നടപ്പിലാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ സാധിക്കണം.

ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയർത്തി ഇന്ത്യ മുഴുവൻ സഞ്ചരിച്ച, സ്വാതന്ത്ര്യത്തിൻ്റെയും, സമത്വത്തിൻ്റെയും, സാഹോദര്യത്തിൻ്റെയും മുദ്രാവാക്യങ്ങൾ ഇന്ത്യയിലാകെ പകർന്നു നൽകിയ മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും, സാഹോദര്യത്തിനും സമത്വത്തിനും മേലുയരുന്ന പുതിയ വെല്ലുവിളികളെ ചെറുക്കാനുള്ള പോരാട്ടങ്ങൾക്ക് ഊർജം പകരട്ടെ
ഏവർക്കും ഗാന്ധിജയന്തി ദിനാശംസകൾ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (43 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends