ആഡംബര കപ്പലിനുള്ളിലെ രഹസ്യ പദ്ധതി പുറത്ത്, എല്ലാം തുറന്ന് സമ്മതിച്ച് ആര്യന്‍ ഖാന്‍, കുരുക്ക് മുറുക്കി എന്‍ സി ബി

മുംബൈ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ നിര്‍ണായക കണ്ടെത്തലുമായി എന്‍.സി.ബി.
ആര്യന്‍ ഖാന്‍ താന്‍ ലഹരി ഉപയോഗിക്കുമെന്ന് സമ്മതിച്ചതായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയിലും ഇതിന് പദ്ധതിയിട്ടിരുന്നതായി ആര്യന്‍ സമ്മതിച്ചിട്ടുണ്ട്.
ആര്യനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് തന്റെ ഷൂസില്‍ ആറ് ഗ്രാം നിരോധിത മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പന്‍ച്‌നാമ എന്നറിയപ്പെടുന്ന എന്‍ സി ബി യുടെ ദൃക്‌സാക്ഷി വിവരണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. റെയ്ഡിനിടെ എന്‍ സി ബി ആര്യനെയും അര്‍ബാസിനെയും സമീപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ദൃക്‌സാക്ഷിയുടെ വിവരണമാണ് പന്‍ച്‌നാമ.
ഇരുവരെയും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താന്‍ എന്‍ സി ബി തയ്യാറായെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഏതെങ്കിലും ലഹരി വസ്തുക്കള്‍ കൈവശമുണ്ടോയെന്ന എന്‍ സി ബിയുടെ ചോദ്യത്തില്‍ അര്‍ബാസ് സ്വമേധയ തന്റെ ഷൂസില്‍ നിന്നും ലഹരി മരുന്ന് പുറത്തെടുക്കുകയായിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ ഇത് ലഹരി മരുന്നായ ചരസ് ആണെന്ന് തെളിഞ്ഞു. താന്‍ ആര്യനോടൊപ്പം ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്നും ആഡംബര കപ്പലിനുള്ളില്‍ ഇത് ഉപയോഗിക്കാന്‍ തീരുമാനിച്ചിരുന്നതായും അര്‍ബാസും എന്‍ സി ബിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്നലെ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ മുബൈ മജിസ്ട്രേറ്റ് കോടതി തള്ളുകയുണ്ടായി. ആര്യന്‍ ഖാന്റെ പക്കല്‍ നിന്നും നേരിട്ട് ലഹരി മരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും സംഭവവുമായ ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ആര്യന് കഴിയുമെന്നാണ് എന്‍സിബി ഇന്നലെ കോടതിയില്‍ അറിയിച്ചത്. അതിനാല്‍ ആര്യന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് എന്‍സിബി കോടതിയില്‍ വ്യക്തമാക്കിയത്.
എന്നാല്‍ നേരത്തെ ചില കേസുകളില്‍ ലഹരി മരുന്നോടെ പിടിക്കപ്പെട്ട സാഹചര്യത്തില്‍ പോലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടിതിയില്‍ വാദിച്ചു. ആര്യന്‍ ഖാന്‍ വെറുമൊരു സാധാരണ കുടുംബത്തിലെ ആളല്ലാത്തതിനാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളോ രാജ്യം വിട്ടുപോകുന്ന നടപടികളോ ഉണ്ടാകില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും എന്‍സിബിയുടെ വാദത്തിനാണ് കോടതി മുന്‍തൂക്കം നല്‍കി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അമ്മ ഗൗരി ഖാന്റെ 51-ാം പിറന്നാള്‍ ദിനമായ ഇന്നലെ ജാമ്യം ലഭിച്ച് വീട്ടിലെത്തുമെന്ന് കുടുംബാഗങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയതോടെ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ് ഖാന്‍ കുടുംബം.
വിലകൂടിയ വക്കീലന്‍മാരെ ആര്യന്‍ ഖാന്റെ ജാമ്യത്തിനായി നിയോഗിച്ചിരുന്നതെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha

























