നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍

കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന വ്യക്തിയാണെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി ഡല്‍ഹിയില്‍ കൂട്ടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha

























