ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ളപ്പോൾ ലോകത്തെ തന്നെ മികവുറ്റ എയർലൈനായിരുന്ന എയർ ഇന്ത്യ; സർക്കാർ ഏറ്റെടുത്തതോടെ കുത്തഴിഞ്ഞ സ്ഥാപനമായി മാറി;മഹാരാജാവിനെ ഇനി ടാറ്റ പറത്തുമെന്ന് സന്ദീപ് ജി.

മഹാരാജാവിനെ ഇനി ടാറ്റ പറത്തുമെന്ന് സന്ദീപ്.ജി. എയർ ഇന്ത്യക്കായുള്ള ലേലം 18000 കോടിക്ക് ടാറ്റ ഉറപ്പിച്ചു. ടാറ്റ തുടങ്ങിയ എയർലൈനായിരുന്നു എയർ ഇന്ത്യയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മഹാരാജാവിനെ ഇനി ടാറ്റ പറത്തും .
എയർ ഇന്ത്യക്കായുള്ള ലേലം 18000 കോടിക്ക് ടാറ്റ ഉറപ്പിച്ചു. ടാറ്റ തുടങ്ങിയ എയർലൈനായിരുന്നു എയർ ഇന്ത്യ . പിൽക്കാലത്ത് ദേശസാൽക്കരിക്കുകയായിരുന്നു. ടാറ്റയുടെ ഉടമസ്ഥതയിൽ ഉള്ളപ്പോൾ ലോകത്തെ തന്നെ മികവുറ്റ എയർലൈനായിരുന്ന എയർ ഇന്ത്യ , സർക്കാർ ഏറ്റെടുത്തതോടെ കുത്തഴിഞ്ഞ സ്ഥാപനമായി മാറി .
എയർ ഇന്ത്യ നില നിർത്താൻ ലക്ഷം കോടി രൂപയുടെ രക്ഷപ്പെടുത്തൽ പദ്ധതികൾ കൊണ്ടുവന്നു. നാട്ടിലെ പാവപ്പെട്ടവന് കൂടി അവകാശപ്പെട്ട പൊതുപണം ആകാശത്തു പറക്കുന്നവർക്കായി ചിലവാക്കി. എന്നിട്ടും രക്ഷപ്പെട്ടില്ല .
ജനങ്ങൾക്ക് സൗകര്യം കിട്ടണം. പൊതു ഖജനാവിന് ബാധ്യത പാടില്ല . എയർ ഇന്ത്യ വിൽക്കാൻ തീരുമാനിച്ചു. എയർ ഇന്ത്യയെ വീണ്ടും ലോകോത്തര സ്ഥാപനമാക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ഇന്ന് ഉറപ്പു നൽകിയിട്ടുണ്ട് . നമുക്കത് വിശ്വസിക്കാം. പറയുന്നത് ടാറ്റ ആയതുകൊണ്ടു തന്നെ .
വാൽക്കഷ്ണം : കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ഈ പോസ്റ്റ് വായിക്കുന്നവരുടെ സുരക്ഷാ ഉത്തരവാദിത്വം അവനവന് മാത്രമായിരിക്കും.
https://www.facebook.com/Malayalivartha























