സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കുക

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
124.5 മുതല്‍ 244.4 മില്ലീമീറ്റര്‍ വരെ മഴ ഈ ദിവസങ്ങളില്‍ ഇവിടെ ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാദ്ധ്യതയുള്ളതിനാല്‍ വഴിയോരങ്ങളിലെ ജലാശയങ്ങളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണമെന്നും കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പത്ത് ജില്ലകളില്‍ നാളെയും നാലു ജില്ലകളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലും യെല്ലോ അലര്‍ട്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























