കൊച്ചിയിലേതുപോലെ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയമെന്ന പേരില്‍ മ്യൂസിയം തുടങ്ങാന്‍ മോന്‍സണ്‍ പദ്ധതിയിട്ടു! ടി.വി സംസ്കാര എന്ന ചാനല്‍ സ്വന്തമാക്കാൻ 10 ലക്ഷം രൂപ നല്‍കിയെന്ന് മോന്‍സണ്‍

പുരാവസ്തു തട്ടിപ്പിൽ മോന്‍സൺ പിടിയിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. ഇപ്പോഴിതാ കൊച്ചിയിലേതുപോലെ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയമെന്ന പേരില്‍ മ്യൂസിയം തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നെന്ന് മോന്‍സന്റെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്..ഇതിന് വേണ്ടി ടി.വി ചാനല്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയതായും മോന്‍സണ്‍ ക്രൈം ബ്രാഞ്ചിന് മൊഴിനല്‍കി. ടി.വി സംസ്കാര എന്ന ചാനല്‍ സ്വന്തമാക്കാനായാണ് 10 ലക്ഷം രൂപ നല്‍കിയതെന്ന് മോന്‍സണ്‍ പറയുന്നു. ചാനലിന് തിരുവനന്തപുരത്ത് ഓഫിസുള്ളതും ചാനലിന്‍റെ പേരും അനുകൂല തട്ടിപ്പിന് അനുകൂലമാകുമെന്നായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ കോവിഡ് കാലമായതിനാല്‍ പദ്ധതി മുന്നോട്ടു പോയില്ല. ഇടപാടിനെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ ചാനല്‍ ഉടമകളുടെ ഓഫിസില്‍ മോന്‍സണെ എത്തിച്ച് തെളിവെടുക്കും.
കൊച്ചിയിലെ വ്യാജ പുരാവസ്തു മ്യൂസിയം കാട്ടിയാണ് മോന്‍സണ്‍ കോടികളുടെ തട്ടിപ്പ് നടത്തിയത്. സിനിമ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ആളുകളെ മോന്‍സണ്‍ താനുമായി അടുപ്പിച്ചിരുന്നത് ഈ മ്യൂസിയം കാട്ടിയായിരുന്നു.
അതേസമയം, താന്‍ കൈമാറിയ വസ്തുക്കളാണ് പുരാവസ്തുക്കളെന്ന പേരില്‍ മോന്‍സണ്‍ കലൂരിലെ വീട്ടില്‍ വെച്ചിരിക്കുന്നത് കേസിലെ പരാതിക്കാരിലൊരാളായ സന്തോഷ് എളമക്കര പറഞ്ഞു. 2016 മുതല്‍ താന്‍ കൈമാറിയ പുരാവസ്തുക്കളാണ് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ ഉള്ളത്. യഥാര്‍ഥ മൂല്യം പറഞ്ഞുതന്നെയാണ് കൈമാറിയതെന്നും പിന്നീട് ഇവക്കുമേല്‍ മോന്‍സണ്‍ കഥകള്‍ മെനയുകയായിരുന്നുവെന്നും പസന്തോഷ് എളമക്കര പറഞ്ഞു.
https://www.facebook.com/Malayalivartha























