മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന് ദാരുണാന്ത്യം

മകളുടെ വിവാഹനിശ്ചയത്തലേന്ന് അച്ഛന് ദാരുണാന്ത്യം. അരീപ്പറമ്പ് പൊടിമറ്റം മാരാംപറമ്പില്‍ മാത്യുവിന്റെ മകന്‍ സാംമാത്യു(സാംകുട്ടി 49) ആണ് കാറപകടത്തില്‍ മരിച്ചത്.
ഇന്നലെ രാവിലെ ഏഴിനു അരീപ്പറമ്പ്-തോട്ടപ്പള്ളി റോഡില്‍ മരോട്ടിപ്പുഴ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്കു സമീപമായിരുന്നു അപകടം ഉണ്ടായത്. ബന്ധു വാങ്ങിയ കാറില്‍ ഡ്രൈവിങ്ങ് പരിശീലനത്തിന് സഹായിയായി പോയതായിരുന്നു സാംകുട്ടി.
കാര്‍ നിയന്ത്രണം വിട്ടു റോഡരികിലുള്ള കൈയാലയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നു സമീപവാസികള്‍ പറഞ്ഞു. സാംകുട്ടിയുടെ തലയ്ക്കേറ്റ ഗുരുതര പരുക്കാണ് മരണ കാരണമായത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിച്ചു. ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തും. സംസ്‌കാരം പിന്നീട്. മൂത്തമകള്‍ റ്റീനയുടെ വിവാഹ നിശ്ചയം ഇന്ന് നടത്തുവാനിരിക്കെയാണ് ദാരുണസംഭവമുണ്ടായത്.
"
https://www.facebook.com/Malayalivartha