Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു


പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...

കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും;നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു; കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിക്കുന്നതിന് മുന്നേയെടുത്ത വീഡിയോ ചങ്ക് തകർക്കുന്നു

17 OCTOBER 2021 07:39 PM IST
മലയാളി വാര്‍ത്ത

കുത്തി ഒഴുകിയെത്തുന്ന മല വെള്ളത്തിന്റെ വീഡിയോ പങ്കുവെച്ച് ഫൗസിയയും കുട്ടികളും ... നിമിഷങ്ങൾക്കകം വിധി അവരെ കവർന്നെടുത്തു... ഇടുക്കി ജില്ലയിൽ നിന്നും പുറത്തുവരുന്നത് ചങ്ക് തകർക്കുന്ന വിവരമാണ്. കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയാണ് ദുരന്തത്തിനു മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു കൊടുത്തത്.

തൊട്ടുപിന്നാലെ പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു മക്കളുടെയും ജീവനപഹരിക്കുകയായിരുന്നു. മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഫൗസിയ വിഡിയോയിൽ പകർത്തിയത് . ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരും വിഡിയോയില്‍ ഉണ്ട് . വിഡിയോ പകര്‍ത്തി മിനിറ്റുകള്‍ക്കകം ഉരുള്‍പൊട്ടലില്‍ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലാകുകയും ചെയ്തു .

തിരച്ചിലില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു . ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമായിരുന്നു കണ്ടെത്തിയത്. അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത് .ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത് മണിമലയാറ്റില്‍ നിന്നാണ് .

ഇതോടെ ഇടുക്കി ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഴ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9 ആയി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു . ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴുവയസ്സുകാരന്‍ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുകയാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ പ്രവാസി നാട്ടിൽ നിര്യാതനായി...  (14 minutes ago)

ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...  (21 minutes ago)

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരന് ദാരുണാന്ത്യം  (37 minutes ago)

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു  (59 minutes ago)

വിവാഹ ഭാഗ്യവും തൊഴിൽ വിജയവും! മേടം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു... മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്  (1 hour ago)

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകു  (1 hour ago)

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (7 hours ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (7 hours ago)

തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം; ടിവികെ ഓഫീസ് അക്രമികള്‍ തീയിട്ടു, ബാനറുകള്‍ വലിച്ചുകീറി നശിപ്പിച്ചു  (7 hours ago)

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന്‍ ദിലീപിന്റെ ചിത്രം മാറ്റി  (7 hours ago)

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടാന്‍ സാധ്യത  (7 hours ago)

മുംബൈയിലെ കൂട്ടമരണത്തില്‍ ദുരൂഹത; തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണകാരണമെന്നാണ് പ്രാഥമിക ഫൊറന്‍സിക് റിപ്പോര്‍ട്ട്  (7 hours ago)

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (12 hours ago)

Malayali Vartha Recommends