Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ


ഉഭയകക്ഷി വ്യാപാര കരാർ‍.... അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും


കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....


പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...

ടൂവീലറില്‍ ഒറ്റയ്ക്കു യാത്രചെയ്യുന്ന യുവതികളെ പിന്‍തുടര്‍ന്ന് ആക്രമിച്ചയാള്‍ അറസ്റ്റില്‍

24 OCTOBER 2021 11:49 PM IST
മലയാളി വാര്‍ത്ത

More Stories...

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല....

രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ജില്ലാ കോടതി തള്ളി... തിങ്കളാഴ്ച വിശദ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്

ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്

കൊല്ലത്ത് വൻ തീപിടുത്തം.... കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.... ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.... പത്തിലധികം ബോട്ടുകൾ കത്തി നശിച്ചു.. ഭക്ഷണം പാകം ചെയ്യുമ്പോൾ തീ പടർന്നുവെന്ന് സംശയം, കായലിൽ നിന്ന് മോട്ടോർ വച്ച് തീയണയ്ക്കാൻ ശ്രമം‌, തീ പിടിച്ചത് കായലിൽ നങ്കുരമിട്ടിരുന്ന ബോട്ടുകൾക്ക് ... കരയ്ക്കടുത്തുള്ള ബോട്ടുകളിലെ തീയണച്ചു....

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

രാത്രിയില്‍ സ്‌കൂട്ടറില്‍ തനിച്ച് യാത്ര ചെയ്യുന്ന യുവതികളെ ബൈക്കില്‍ പിന്‍തുടര്‍ന്ന് ആക്രമിക്കുകയും കടന്നു പിടിക്കുകയും ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്ത് എന്ന മണിക്കുട്ടനെ (31) മലപ്പുറം വഴിക്കടവ് പോലീസ് ആണ് പിടികൂടിയത്. വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സപ്തംബര്‍ 13 ന് വൈകുന്നേരം 7.30 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് എടക്കരയില്‍ നിന്നും സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകയായ യുവതിയെ ബൈക്കില്‍ പ്രതി പിന്‍തുടര്‍ന്നു. മുരിങ്ങമുണ്ടക്ക് അടുത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്‌കൂട്ടറിനു കുറുകെ ബൈക്ക് കൊണ്ട് വിലങ്ങിട്ട് തടഞ്ഞ പ്രതി യുവതിയെ കയറി പിടിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി സ്‌കൂട്ടറടക്കം മറിഞ്ഞു വീണു. യുവതി ഉച്ചത്തില്‍ ബഹളം വെച്ചതോടെ പ്രതി ബൈക്കോടിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവസമയം പ്രതി മാസ്‌കും, ഹെല്‍മറ്റും, റെയിന്‍കോട്ടും ധരിച്ചിരുന്നു. തുടര്‍ന്ന് നിലമ്ബൂര്‍ ഡിവൈഎസ്പി സാജു.കെ. അബ്രഹാമിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രദേശത്തെ സി സി ടി വി കള്‍ കേന്ദ്രീകരിച്ചും, പ്രദേശവാസികള്‍ നല്‍കിയ സൂചനകളുടേയും അടിസ്ഥാനത്തിലും ആയിരുന്നു അന്വേഷണം. പോലീസ് അന്വേഷിക്കുന്നുണ്ട് എന്നു മനസ്സിലാക്കി ഒളിവില്‍ പോയ പ്രതിയെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തു വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ചുങ്കത്തറ പുലിമുണ്ടയിലും പ്രതി സമാന രീതിയില്‍ യുവതിയെ കയറിപ്പിടിച്ചിരുന്നു.
ഉദ്യോഗസ്ഥയായ യുവതിയെ രാത്രി 8 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു ആക്രമിച്ചത്. സംഭവത്തില്‍ എടക്കര പോലീസ് സ്‌റ്റേഷനിലും കേസെടുത്തിരുന്നു. എസ്.ഐ മാരായ എം.അസ്സൈനാര്‍, തോമസ് കുട്ടി ജോസഫ്, സി പി ഓമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, പ്രശാന്ത് കുമാര്‍ .എസ്, അനീഷ് എം.എസ്, എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
പ്രദേശത്തു ഇത്തരം നിരവധി സംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും പലരും ഭയവും മാനക്കേടും മൂലം പോലീസില്‍ പരാതി എത്താത്ത സംഭവങ്ങളുമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാര്യത്തിലും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇരകളായ യുവതികള്‍ സ്‌റ്റേഷനിലെത്തി പ്രതിയെ തിരിച്ചറിഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ കേരളത്തിലെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയില്ല....  (9 minutes ago)

യുവതി ഊരും പേരും വെളിപ്പെടുത്താതെ കെ പി സി സി പ്രസിഡന്റിന് അയച്ച ഈ മെയിൽ പരാതി ഡിജിപിക്ക് കൈമാറി കേസെടുക്കുകയായിരുന്നു  (12 minutes ago)

ഗോവയില്‍ നിശാ ക്ലബ്ലിലുണ്ടായ തീപിടിത്തത്തില്‍  (41 minutes ago)

ചൊവ്വാഴ്ച ജനം വിധിയെഴുതും...  (52 minutes ago)

സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു..  (1 hour ago)

അന്തിമഘട്ട ചർച്ചകൾക്കായി യു.എസ് പ്രതിനിധിസംഘം  (1 hour ago)

കുരീപ്പുഴയിൽ ബോട്ടുകളിൽ തീപിടുത്തം.....  (1 hour ago)

വനിതാ ബിഎല്‍ഒയെ തടഞ്ഞുനിര്‍ത്തി വിവരങ്ങള്‍ ചോര്‍ത്തിയ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍  (11 hours ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഇടപെട്ട് പ്രധാനമന്ത്രി  (12 hours ago)

വളര്‍ത്തുനായകളുടെ ആക്രമണത്തില്‍ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം  (12 hours ago)

കൊല്ലത്ത് ദേശീയ പാത തകര്‍ന്നതില്‍ കരാര്‍ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്  (12 hours ago)

നീണ്ട കാത്തിരിപ്പിന് ശേഷം കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തില്‍ ദമ്പതികള്‍;അഭിമാനമായി എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം  (13 hours ago)

വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം  (13 hours ago)

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ വാദങ്ങൾ തള്ളിക്കളയാനാവില്ല; അന്വേഷണത്തിൻ്റെ ഘട്ടത്തിൽ ജാമ്യം നൽകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ തള്ളി കോടതി...  (14 hours ago)

ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ; ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി!!  (14 hours ago)

Malayali Vartha Recommends