കോൺഗ്രസ്സ് സംഘടനാ തല തെരുഞ്ഞെടുപ്പ് ചൂടിലേക്ക്!! പാര്‍ട്ടി അംഗത്വ വിതരണം നാളെ മുതല്‍, മത്സരിച്ച് അംഗങ്ങളെ ചേര്‍ക്കാനൊരുങ്ങി എ,ഐ ഗ്രൂപ്പുകള്‍: കെ സുധാകരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സംഘടനാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചു നീങ്ങാന്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും

കോൺഗ്രസ്സ് സംഘടനാ തല തെരുഞ്ഞെടുപ്പ് ചൂടിലേക്ക്. നാളെ മുതൽ പാർട്ടി അംഗത്വ വിതരണ ഉദ്‌ഘാടനം നാളെമുതൽ. കെപിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും.
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും. നവംബര്‍ ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയാണ് അംഗത്വ വിതരണം നടത്താനായി ഏർപ്പെടുത്തിയിരിക്കുന്നത്.
ഡിസിസി തൊട്ട് താഴോട്ടുള്ള കമ്മിറ്റികള്‍ ഇതിനു നേതൃത്വം കൊടുക്കും. ഏപ്രില്‍ ഒന്നിനും 15നും ഇടയില്‍, അംഗീകരിക്കപ്പെട്ട പാര്‍ട്ടി അംഗങ്ങളുടെ പട്ടിക ഡിസിസികള്‍ പ്രസിദ്ധീകരിക്കും.
16 മുതല്‍ ബൂത്ത്, ബ്ലോക്ക് കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡിസിസികളിലെ തെരഞ്ഞെടുപ്പും ഓഗസ്റ്റില്‍ കെപിസിസി തെരഞ്ഞെടുപ്പും നടക്കും.
നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ചേരുന്ന കെപിസിസി നേതൃയോഗങ്ങള്‍ അംഗത്വ വിതരണത്തിന്റെ മുന്നൊരുക്കങ്ങളായിരിക്കും ചർച്ച ചെയ്യുന്നത്. പുതുതായി രൂപീകരിച്ച സിയുസികളെ അംഗത്വ വിതരണത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദേശം കെപിസിസി പരിഗണിക്കുന്നത്.
നിലവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആവേശം കൂടുമെന്നാണ് ഉറപ്പിച്ചിരിക്കുന്നത്.
നാളെ മുതല്‍ ഗ്രൂപ്പുകള്‍ മത്സരിച്ച് ആളെ ചേര്‍ക്കുന്ന നടപടികള്‍ ഉണ്ടാകും. എ,ഐ ഗ്രൂപ്പുകള്‍ ഒരുമിച്ച് നീങ്ങാനാണ് . സംസ്ഥാന നേതൃത്വത്തിന് ബദലാകുക എന്നതാണ് ഇരു ഗ്രൂപ്പിന്റെയും ലക്ഷ്യം. അതേസമയം ഔദ്യോഗിക വിഭാഗവും ഒട്ടും വിട്ടുകൊടുക്കില്ല.
ആവേശത്തോടെ തെരഞ്ഞെടുപ്പിനെ ഏറ്റെടുക്കാനാണ് ഇരു വിഭാഗവും ശ്രമിക്കുന്നത്. ഏറ്റവുമൊടുവില്‍ 1992 ലാണ് കേരളത്തില്‍ വാശിയേറിയ സംഘടനാ തെരഞ്ഞെടുപ്പ് കേരളത്തില്‍ നടന്നത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എ കെ ആന്റണിയും വയലാര്‍ രവിയും തമ്മില്‍ നടന്ന മത്സരത്തില്‍ വയലാര്‍ രവിയാണ് അന്ന് വിജയിച്ചത്.
https://www.facebook.com/Malayalivartha

























