ഇന്ത്യൻ വിപണിയിൽ ഇടിവ്... സെൻസെക്സ് 1200 പോയിന്റ് ഇടിഞ്ഞു...

പശ്ചിമേഷ്യയിൽ പ്രതിസന്ധി ശക്തമാകുന്നതിനിടെ ആഗോള വിപണിയിലുണ്ടായ തിരിച്ചടി ഇന്ത്യൻ ഓഹരി വിപണികളെയും സമ്മർദ്ദത്തിലാക്കി. കനത്ത വിൽപ്പന സമ്മർദ്ദം നേരിട്ടതോടെ സെൻസെക്സ് 1200 പോയിന്റോളം ഇടിഞ്ഞു.
രാവിലെ 11.31ഓടെ സെൻസെക്സ് 1,251 പോയിന്റ് ഇടിഞ്ഞ് 74,022.10 ലെത്തി. നിഫ്റ്റി 374 പോയിന്റ് ഇടിഞ്ഞ് 22,932.15ലുമെത്തി. ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഏപ്രിൽ ആറുവരെ നിർത്തിവെച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചെങ്കിലും രാജ്യങ്ങൾ തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതാണ് വിപണിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
രാമനവമിയെ തുടർന്ന് വ്യാഴാഴ്ച ഇന്ത്യൻ വിപണി അവധിയായിരുന്നു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചതു മുതൽ ഇന്ത്യൻ ഓഹരിവിപണി വിൽപ്പന സമ്മർദ്ദം നേരിട്ടിരുന്നു.
"
https://www.facebook.com/Malayalivartha



























