സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് ഒറ്റയടിക്ക് 1,840 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,08,600 രൂപയാണ്. ഗ്രാമിന് 230 രൂപ ഉയർന്ന് 13,575 ആയി. ഇന്നലെ രാവിലെ പവന് 120 രൂപയും വൈകുന്നേരത്തോടെ 640 രൂപയും കൂടിയിരുന്നു. ഇറാൻ -ഇസ്രയേൽ, യുഎസ് യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സ്വർണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില കുറഞ്ഞിട്ടുണ്ടായിരുന്നു
ഈ മാസത്തിന്റെ ആരംഭത്തിൽ 1,26,920 രൂപയായിരുന്നു പവൻ വില. പിന്നീടുള്ള ദിവസങ്ങളിൽ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha


























