അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...

പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ ഗുരുതര പീഡന ആരോപണങ്ങളുമായി യുവതി രംഗത്ത്. പീഡന ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് അതിജീവിത വെളിപ്പെടുത്തി. ഭീഷണിയെത്തുടർന്ന് മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയതായും യുവതി പറഞ്ഞു. പ്രശോഭ് തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയിട്ടുണ്ടെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
പീഡനത്തെത്തുടർന്ന് ഗർഭിണിയായപ്പോൾ പ്രശോഭ് ഗുളികകൾ വാങ്ങി നൽകുകയും അബോർഷൻ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരന്തരമായ ഭീഷണി ഉണ്ടായ സാഹചര്യത്തിലാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും യുവതി വിശദീകരിച്ചു. അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിക്കാനില്ലെന്നാണ് കൗൺസിലർ പ്രശോഭിന്റെ നിലപാട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























