വീണ്ടും കാട്ടാന ആക്രമണം.... വയനാട്ടിൽ വീട്ടുമുറ്റത്തു നിന്ന വൃദ്ധയെ തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിഞ്ഞു...

വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വൃദ്ധയ്ക്ക് ഗുരുതര പരിക്കേൽകുകയായിരുന്നു. മൂടക്കൊല്ലിയിലെ എൺപതുകാരി കൈതവേലിൽ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്.
വീട്ടുമുറ്റത്തു നിന്ന ഇവരെ കാട്ടാന തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. വാരിയെല്ലുകൾക്ക് പരിക്കേറ്റ വൃദ്ധയെ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടാനകൾ നാട്ടിലിറങ്ങുന്നതത് വർദ്ധിച്ചു വരിയാണ്.
മുട്ടിവടക്കനാട്-വള്ളുവാടി മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും യുവ കർഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടിക്കൊമ്പൻ എന്ന താത്തൂർ ടസ്ക്കർ വണ്ണിനെ പിടികൂടാനുള്ള ശ്രമം തുടരുന്നു. മയക്കുവെടിവച്ച് പിടികൂടാനിറങ്ങിയ ദൗത്യസംഘത്തെയും മുട്ടിക്കൊമ്പൻ ആക്രമിക്കാനായി പാഞ്ഞടുത്തു.
സംഘം ഓടിയതിനാൽ ആനയുടെ പിടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വനം വകുപ്പിന്റെ ഡാറ്റാ ബാങ്കിലുള്ള ടിടിവൺ എന്ന പേരിലറിയപ്പെടുന്ന നാട്ടുകാരുടെ മുട്ടികൊമ്പൻ വള്ളുവാടി മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കാനായി തുടങ്ങിയിട്ട് ആറുവർഷത്തോളമായി.
https://www.facebook.com/Malayalivartha


























