വീട്ടുജോലിക്കാര്‍ക്ക് ആശ്വാസവുമായി സര്‍ക്കാര്‍... വീട്ടുടമകളുടെയും ഏജന്‍സികളുടെയും ചൂഷണം, പീഡനം എന്നിവയില്‍ നിന്ന് വീട്ടുവേലക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ളതാകും പുതിയ നിയമം

വീട്ടുജോലിക്കാര്‍ക്ക് ആശ്വാസത്തിന്റെ തണുപ്പുമായി സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. വീട്ടുടമകളുടെയും ഏജന്‍സികളുടെയും ചൂഷണം, പീഡനം എന്നിവയില്‍ നിന്ന് വീട്ടുവേലക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ളതാകും പുതിയ നിയമം.
ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായി നിയമപരിഷ്‌കരണ കമീഷന്‍ തയ്യാറാക്കിയ 2021ലെ 'ദ കേരള ഡെമസ്റ്റിക് വര്‍ക്കേഴ്സ് (റഗുലേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍) ബില്ലിന്റെ കരട്, നിയമ-തൊഴില്‍ വകുപ്പുകളുടെ പരിശോധനയിലാണ്.
ക്ഷേമനിധി ബോര്‍ഡും സംസ്ഥാനതല തര്‍ക്കപരിഹാര കമ്മിറ്റിയും കരട് ബില്ലിലെ സുപ്രധാന നിര്‍ദേശമാണ്. കൂടുതലും സ്ത്രീകളായതിനാല്‍ നിയമത്തിന്റെ നേട്ടം കൂടുതല്‍ സ്ത്രീത്തൊഴിലാളികള്‍ക്കാകും.
പാചകം, ശുചീകരണം, വീട് സംരക്ഷണം, അലക്ക്, പൂന്തോട്ട സംരക്ഷണം, കുട്ടികള്‍, പ്രായമുള്ളവര്‍, രോഗികള്‍ എന്നിവരെ പരിചരിക്കല്‍, പ്രസവാനന്തര ശുശ്രൂഷ തുടങ്ങി ഹോം നഴ്സായും നിരവധിപേര്‍ ജോലിചെയ്യുന്നു. സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് പലയിടത്തും ജോലി ചെയ്യേണ്ടിവരുന്നത്.
സാമ്പത്തികചൂഷണം വ്യാപകമാണ്. കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്നവരുമുണ്ട്. ഇവരുടെ സംരക്ഷണത്തിന് പ്രത്യേക നിയമമില്ലാത്തതിനാലാണ് പുതിയ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നത്. പ്രത്യേക ക്ഷേമനിധി ബോര്‍ഡിനു കീഴില്‍ വിവിധ ക്ഷേമപദ്ധതിയും കരടിലുണ്ട്.
മുഴുവന്‍ തൊഴിലാളികളും എജന്‍സികളും രജിസ്റ്റര്‍ ചെയ്യുകയും സര്‍ക്കാര്‍ തലത്തില്‍ തര്‍ക്കപരിഹാര കൗണ്‍സിലും സ്ഥാപിക്കണം. നിയമപാലനം ഉറപ്പാക്കാന്‍ ജില്ലകളില്‍ അസി. ലേബര്‍ ഓഫീസര്‍ ഇന്‍സ്പെക്ടിങ് ഓഫീസറാകും. 15നു താഴെയും 62നു മുകളിലും പ്രായമുള്ളവരെ ജോലിക്ക് നിയോഗിക്കരുതെന്ന് നിയമത്തിലുണ്ട്. 15-18 പ്രായക്കാരെ രക്ഷിതാവിന്റെ അനുമതിയോടെ നിയോഗിക്കാം.
"
https://www.facebook.com/Malayalivartha


























