ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താല്‍

പാലക്കാട് എലപ്പുള്ളി സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എസ്ഡിപിഐയാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു.
നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha























