പിതാവിന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമം; കേസിൽ യുവാവ് അറസ്റ്റിൽ

പിതാവിന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച യുവാവ് അറസ്റ്റില്‍.ക്‌ളാപ്പന പാട്ടത്തില്‍ കടവ് സ്വദേശി കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്.
ഓച്ചിറ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ആദ്യം പെണ്‍കുട്ടിയുടെ പിതാവിന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കുകയായിരുന്നു . ശേഷം വീട്ടിലെത്തിയ ഇയാള്‍ പതിനാലുകാരിയെ കടന്നു പിടിക്കുകയായിരുന്നു. ഓച്ചിറ പൊലീസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുമേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha


























