ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ മുട്ടമ്പലത്തിലേക്ക് കാർ ഓടിച്ച് വന്നു ;ഫോണിൽ സംസാരിച്ച് കൊണ്ട് റെയിൽവേ ട്രാക്കിലേക്ക് നടന്നു ; ട്രെയിൻ എത്തിയപ്പോൾ റെയിൽവേ ട്രാക്കിനടുത്തുള്ളവർ കണ്ടത് ഭയാനകമായ കാഴ്ച്ച; ഫോണിൽ സംസാരിച്ച് കൊണ്ട് ട്രെയിനു മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ; അവസാനമായി ഫോണിൽ സംസാരിച്ചത് ഭാര്യയോട് !!!ഞെട്ടിത്തരിച്ച് ബന്ധുക്കൾ

മുട്ടമ്പലത്ത് കാറിലെത്തി ഫോണിൽ സംസാരിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
ചൊവ്വാഴ്ച കോട്ടയം ജില്ലയെ നടുക്കിയ രണ്ടാമത്തെ മരണമാണ് ഉണ്ടാകുന്നത്. ഭാര്യയോട് ഫോണിൽ സംസാരിച്ച ശേഷമാണ് ഇയാൾ ട്രെയിന് മുന്നിൽ ചാടിയതെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുട്ടമ്പലം റെയിൽവേ ഗേറ്റിന്റെ ഭാഗത്ത് കാറിലെത്തിയ ഇദേഹം , കാർ നിർത്തി ഫോൺ ചെയ്ത് പുറത്തിറങ്ങുകയായിരുന്നു.
ശേഷം റെയിൽവേ ട്രാക്കിലേയ്ക്ക് നടന്നു. ട്രെയിൻ എത്തിയപ്പോൾ ട്രെയിന് മുന്നിൽ ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവം അറിഞ്ഞ് ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് അടക്കുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
വിശദമായ അന്വേഷണം നടത്തുമെന്ന് ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റെജോ പി ജോസഫ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു. പരേതനായ പത്മനാഭൻ നായരാണ് പിതാവ്. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കൾ ഉണ്ട്.
https://www.facebook.com/Malayalivartha


























