Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

23 MARCH 2026 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ഇസ്രായേലിനു നേരേ ഇറാന്‍ ആണവായുധം പ്രയോഗിക്കാനുള്ള സാധ്യതയേറുന്നു. നിര്‍ണമായകമായ ഈ ദിവസങ്ങളില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇറാന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഭീതിയിലും ആശങ്കയിലുമാണ്. സുരക്ഷ ഉറപ്പാക്കാന്‍ നെതന്യാഹു ഇന്നലെ മുതല്‍ സുരക്ഷിത കേന്ദ്രത്തില്‍ അഭയം തേടിയിരിക്കുന്നു.ഇസ്രായേലിന്റെ നഗരങ്ങളെ വിറപ്പിച്ച് ഇറാന്‍ തൊടുത്ത മിസൈലുകള്‍ വിവിധ നഗരങ്ങളില്‍ നേരിട്ട് പതിച്ചതോടെ ഒട്ടേറെ കെട്ടിടങ്ങള്‍ കൂട്ടത്തോടെ തകര്‍ന്നു. തെക്കന്‍ ഇസ്രായേലിലെ അറാദിലും ഡിമോണയിലുമുള്‍പ്പെടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരുപതിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് മിസൈലുകള്‍ ജനവാസ മേഖലയില്‍ പതിച്ചത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ തടയുന്നതില്‍ ഇസ്രായേലിന്റെ ഡോം സംവിധാനം പരാജയപ്പെട്ടതോടെ ഇനിയുള്ള മണിക്കൂറുകളില്‍ എന്തും സംഭവിക്കാനുള്ള സാഹചര്യമാണ്. ഇസ്രായേലിലെ ആണവ കേന്ദ്രത്തിന് സമീപം ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. ആണവകേന്ദ്രത്തില്‍നിന്ന് ആണവചോര്‍ച്ചയുണ്ടാകുമോ എന്നതില്‍ പരക്കെ ഭീതി ഉയര്‍ന്നിട്ടുണ്ട്. മാത്രവുമല്ല ഇനിയുള്ള മണിക്കൂറുകളില്‍ ആണവകേന്ദ്രത്തിനു നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശനിയാഴ്ച വൈകുന്നേരമാണ് ഇസ്രായേലിലെ ജനവാസ മേഖലയായ ഡിമോണയില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചത്. അറാദില്‍ 84 പേരും ഡിമോണയില്‍ 78 പേരും ചികിത്സയിലാണെന്ന് ഇസ്രയേല്‍ വിശദമാക്കുന്നത്. ഡിമോണയ്ക്ക് പുറത്ത് ഏകദേശം 13 കിലോമീറ്റര്‍ അകലെയുള്ള ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രത്തിന് കേടുപാടുകള്‍ സംഭവിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇസ്രായേല്‍ വന്‍തകര്‍ച്ചയെയാണ് നേരിടുന്നത്. ഇനിയുള്ള മണിക്കൂറുകളില്‍ അമേരിക്കയുടെ നീക്കവും നിലപാടുമാണ് യുദ്ധത്തില്‍ നിര്‍ണായകമാവുക. ഫത്താ, ഇമാദ് മിസൈലുകള്‍ ഡ്രോണുകള്‍ക്ക് പുറമേ ഇസ്രായേലിലേക്ക് തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മാത്രം 200 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ശനിയാഴ്ച ഇറാന്റെ നതാന്‍സ് ആണവ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഈ നീക്കമെന്ന് ഇറാന്‍ ടെലിവിഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന് ശേഷം ടെഹ്‌റാന്‍ ഇസ്രായേലിന് നേരെ 400 മിസൈലുകള്‍ തൊടുത്തുവിട്ടുവെന്നും ഇതില്‍ 92 ശതമാനവും തടഞ്ഞുവെന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
നൂറുകണക്കിന് കിലോഗ്രാം ഭാരമുള്ള യുദ്ധമുനകളുള്ള ബാലിസ്റ്റിക് മിസൈലുകള്‍ തടയുന്നതില്‍ പ്രതിരോധ സംവിധാനം പരാജയപ്പെട്ടതായി ഇസ്രായേല്‍ സമ്മതിക്കുന്നുണ്ട്. നെഗേവ് മരുഭൂമിയിലെ ഷിമോണ്‍ പെരസ് നെഗേവ് ന്യൂക്ലിയര്‍ റിസര്‍ച്ച് സെന്റര്‍ സാധാരണയായി ഡിമോണ റിയാക്ടര്‍ എന്നാണ് അറിയപ്പെടുന്നത്. ഇസ്രായേലിന്റെ ആണവായുധ ശേഖരം ഇവിടെയാണെന്നാണ് പരക്കെ കരുതപ്പെടുന്നത്.


മധ്യ ഇസ്രയേലില്‍ ഇന്നു രാവിലെയും വീണ്ടും കനത്ത സ്‌ഫോടനങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍. മിസൈല്‍ അലര്‍ട്ടിന് പിന്നാലെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറഡ്, ഡിമോണ, ഇലാട്, ബീര്‍ഷീവ, കിര്യത് ഗട് എന്നിവിടങ്ങളില്‍ വ്യാപകനാശം വിതച്ചുവെന്നും കുല്‍വൈത്തിലെ അലി അല്‍ സലിമും യുഎഇയിലെ യുഎസ് വ്യോമത്താവളങ്ങളായ അല്‍ മിനാദ്, അല്‍ ദഫ്രയും ആക്രമിച്ചെന്നും ഇറാന്‍ സൈന്യം അവകാശപ്പെടുന്നു.


പ്രദേശമാകെ ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ഇറാന്‍ പറയുന്നു. യുദ്ധമാരംഭിച്ച ശേഷം ഏറ്റവും നാശമുണ്ടായത് ശനിയാഴ്ചയും ഞായറാഴ്ചയുമാണെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടു-സ്റ്റേജ് ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണണ് ഇറാന്‍ പ്രയോഗിച്ചതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ ശേഷി അത്യാധുനികമാണെന്നും ഇസ്രായേലിനെപ്പോലും തകര്‍ക്കാന്‍ ഇതിനുശേഷിയുണ്ടെന്നും ഈ ആക്രമണത്തിലൂടെ വ്യക്തമായി. വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെയൊന്നും അവസാനിക്കില്ലെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ സായാഹ്നമാണ് കടന്നുപോയതെന്നും ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നുമായിരുന്നു ബെന്യാമിന്‍ നെതന്യാഹുവിന്റെ കുറ്റസമ്മതം. ഈ ആക്രമണത്തിന് പകരംവീട്ടുമെന്നും നെതന്യാഹു മുന്നറിയിപ്പി നല്‍കിയിട്ടുണ്ട്. അതിനിടെ ഇന്നു പുലര്‍ച്ചെ ടെഹ്‌റാന്‍ ലക്ഷ്യമിട്ടെത്തിയ ഇസ്രായേലിന്റെ ഡ്രോണ്‍ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ സൈന്യം അറിയിച്ചു.


ഇറാന്റെ ഏറ്റവും പുതിയ തിരിച്ചടിയില്‍ ഇസ്രായേലില്‍ ആയിരത്തോളം വീടുകള്‍ തകര്‍ന്നു. ഇന്നലെ മുതല്‍ വീടുകളില്‍ നിന്ന് ഇരുന്നൂറോളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുത്തില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ, കടുത്ത പ്രത്യാക്രമണ മുന്നറിയിപ്പുമായി ഇറാന്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെയും സഖ്യകക്ഷികളുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുമെന്നായിരുന്നു ഇറാന്റെ ഭീഷണി. പിന്നാലെയാണ് ആക്രമണം കടുപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (12 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (24 minutes ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (8 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (8 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (10 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (11 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (11 hours ago)

Malayali Vartha Recommends