Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി

23 MARCH 2026 10:49 PM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ താരവും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പല വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഇതെല്ലാം വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വര്‍ഷങ്ങളായുള്ള പ്രണയത്തിന് ശേഷം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്.

ഇരുവരുമൊന്നിച്ചുള്ള വിശേഷങ്ങളും യൂട്യൂബ് ചാനല്‍ വഴിയും സമൂഹമാധ്യമങ്ങളിലൂടെയുമൊക്കെ ആരാധകര്‍ അറിയാറുണ്ട്. തന്റെ വ്യക്തിപരമായൊരു ദു:ഖമാണ് പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. ആഗ്രഹിച്ച പലതും നേടിയെങ്കിലും തന്റെ ഉള്ളില്‍ നിന്നും ആ സന്തോഷം തോന്നുന്നില്ലെന്നും ശ്രീവിദ്യ പറയുന്നു.

ശ്രീവിദ്യയുടെ വാക്കുകള്‍:

''ജീവിതം എപ്പോഴും പെര്‍ഫെക്ട് അല്ല. അങ്ങനെ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നുമില്ല. അത്ര പെര്‍ഫെക്ട് ആയി ആരുടെയെങ്കിലും ജീവിതം പോകുന്നുണ്ടോ എന്നു പോലും എനിക്കറിയില്ല. ഞാനെപ്പോഴും സന്തോഷമായിട്ടിരിക്കുന്നയാളാണ് എന്നാണ് എന്നെ അറിയാവുന്നവര്‍ പറയാറ്. ലോകം ഇടിഞ്ഞുവീണാലും എനിക്കൊരു കുഴപ്പവും ഇല്ലെന്നാണ് എന്റെ അമ്മ പറയുന്നത്. പൊതുവേ എന്നെക്കുറിച്ച് അങ്ങനെ ഒരഭിപ്രായമുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി വളരെ വലിയ സന്തോഷത്തിലാണ്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് വീട് വെക്കുക എന്നത്. ആ സ്വപ്നം പൂവണിഞ്ഞു. വര്‍ക്ക് ലൈഫും നന്നായി പോകുന്നു. പുതിയൊരു ഷോയില്‍ ജോയിന്‍ ചെയ്യാന്‍ പോകുന്നു. അതും ആഗ്രഹിച്ചൊരു ഷോ ആണ്. ഈ തിരക്കും ഞാന്‍ ആഗ്രഹിച്ചതാണ്. പക്ഷേ, ഇതൊന്നും ആസ്വദിക്കാന്‍ പറ്റുന്നില്ല. ആര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ തോന്നാറുണ്ടോ എന്നെനിക്ക് അറിയില്ല. ആഗ്രഹിച്ചതെല്ലാമുണ്ട്. പക്ഷേ, ശരീരമാണെങ്കിലും മനസാണെങ്കിലും അതിനെ സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടെങ്കില്‍ ദയവു ചെയ്ത് ആരെങ്കിലുമൊക്കെ എനിക്ക് പറഞ്ഞുതരിക''.

നിരവധിയാളുകളാണ് ശ്രീവിദ്യയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ''നമുക്ക് സെറ്റ് ആക്കാം വാവേ'', എന്നാണ് ശ്രീവിദ്യയുടെ ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രന്‍ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ നേടുന്നവര്‍ ഇത്തരമൊരു പ്രശ്‌നം അഭിമുഖീകരിക്കാറുണ്ടെന്നും ഇടക്കൊക്കെ 'ഡൂയിങ്ങ്' മോഡില്‍ നിന്നും മാറി 'സ്‌ലോ' മോഡിലേക്ക് മാറണമെന്നും തെറാപ്പി ഗുണം ചെയ്യുമെന്നും നടിയും അവതാരകയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്തും കമന്റ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (26 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (32 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (47 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (49 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (52 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends