അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...

വടുതലയിലെ വാടകവീട്ടിൽ മൂന്ന് കുരുന്നുകളുടെ ജീവനെടുത്തത് അമ്മയും അമ്മൂമ്മയും ചേർന്ന് നടത്തിയ ക്രൂരമായ ആസൂത്രണമെന്ന് പോലീസ്. ലബോറട്ടറികളിൽ മാത്രം ഉപയോഗിക്കുന്ന പൊട്ടാസ്യം തയോസയനേറ്റ് എന്ന മാരകവിഷം ജ്യൂസിൽ കലർത്തി നൽകിയാണ് 14-ഉം 4-ഉം 2-ഉം വയസ്സുള്ള മക്കളെ അശ്വതി കൊലപ്പെടുത്തിയത്. മാസങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ തിരുവനന്തപുരത്തെ വിലാസത്തിൽ ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിയ ഈ വിഷം, കൃത്യമായ ഇടവേളയ്ക്ക് ശേഷമാണ് ഇവർ കുഞ്ഞുങ്ങൾക്ക് നൽകിയത്.
കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധിയുമാണ് ഈ കൊടുംക്രൂരതയ്ക്ക് പിന്നിലെന്ന് സംശയിക്കുന്ന പോലീസ്, അശ്വതിയുടെ ഫോണിലെ സെർച്ച് ഹിസ്റ്ററി കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























