അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു

കണ്ണൂര്‍ പെരിങ്ങോം കുറ്റൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ മോഷണം. കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ നഫീസയുടെ 50 പവന്‍ സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പെരുനാളായതിനാല്‍ നഫീസ വീട് പൂട്ടി അഞ്ചരക്കണ്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ പോയതായിരുന്നു. പെരുനാള്‍ എല്ലാം കഴിഞ്ഞു ഇന്ന് ആയിരുന്നു ഇവര്‍ തിരികെ വീട്ടില്‍ എത്തിയത്.
വീട്ടില്‍ എത്തിയപ്പോഴാണ് അടുക്കളഭാഗത്തെ വാതില്‍ തകത്തിട്ടിരിക്കുന്നത് കാണുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സ്വര്‍ണം പോയെന്ന് കാര്യം മനസിലാകുന്നത്. ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha


























