കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആറളം സ്വദേശിയിൽ നിന്നും കണ്ടെടുത്തത് 51 ലക്ഷം രൂപ വരുന്ന 1040 ഗ്രാം സ്വര്‍ണം

തലസ്ഥാനത്തെ വൻ സ്വർണവേട്ടയെ തുടർന്നുള്ള വാർത്തകളും വിവാദങ്ങളും അവസാനിക്കാത്ത സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ വിമാനത്താവളങ്ങളിലായി വീണ്ടും സ്വർണം പിടിച്ചെടുക്കുകയാണ്. ഇപ്പോഴിതാ കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട റിപ്പോർട്ട് ചെയ്തു. കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആറളം സ്വദേശി എം. ഫാസിലില്‍ നിന്നും 51 ലക്ഷം രൂപ വരുന്ന 1040 ഗ്രാം സ്വര്‍ണം കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഷാര്‍ജയില്‍ നിന്നുമാണ് ഫാസില്‍ എത്തിയത്.
അതേസമയം കഴിഞ്ഞ ആഴ്ച കോഴിക്കോട് വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട നടന്നിരുന്നു. മൂന്ന് യാത്രികരില്‍ നിന്നായി 4.700 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്നും അധികൃതർ പിടികൂടിയത്. കോഴിക്കോട് സ്വദേശി ഹനീഫയില്‍ നിന്നും 2.28 കിലോഗ്രാം സ്വര്‍ണവും ബഹറിനില്‍ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനില്‍ നിന്നും 2.06 കിലോഗ്രാം സ്വര്‍ണവും ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുള്‍ ജലീല്‍ നിന്നും 355 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.
കൂടത്തെ ഹനീഫയും രവീന്ദ്രനും അടിവസ്ത്രത്തിനുള്ളിലും ജലീല്‍ ശരീരത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഒരു കോടി 90 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് മൂന്ന് പേരില്‍ നിന്നുമായി അധികൃതർ പിടികൂടിയത്.
https://www.facebook.com/Malayalivartha


























