കോട്ടയം സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘം പരസ്പരം മാരകായുധങ്ങളുമായി ഏറ്റുമുട്ടി: സംഘർഷത്തിനിടെ രക്ഷപെടാൻ ഓടിക്കയറിയത് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ ; പ്രതിഷേധവുമായി സി.പി.എം

കോട്ടയം സംക്രാന്തിയിൽ കഞ്ചാവ് മാഫിയ സംഘം മാരകായുധങ്ങളുമായി ഏറ്റുമുട്ടി. മാരകായുധങ്ങളുമായി വൻ ഭീകരാന്തരീഷം സൃഷ്ടിച്ച സംഘം നാട്ടുകാരെ ഭീതിയിലായി. അക്രമി സംഘം അഴിഞ്ഞാടി ഭീകരാന്തരീഷം സൃഷ്ടിച്ച ശേഷം , രക്ഷപെടാൻ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിൽ ഓടിക്കയറിയ സംഘം ഓഫിസിലും അക്രമം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം ലോക്കൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തും.
തിങ്കളാഴ്ച രാത്രി കോട്ടയം സംക്രാന്തിയിലാണ് ഗുണ്ടാ ആക്രമി സംഘം അഴിഞ്ഞാടിയത്. മാരകായുധങ്ങളുമായി എത്തിയ അക്രമി സംഘം , ഭീഷണി മുഴുക്കുകയും ഏറ്റുമുട്ടുകയുമായിരുന്നു. തുടർന്ന് പ്രദേശത്ത് സംഘം ഭീകരത സൃഷ്ടിക്കുകയായിരുന്നു. കത്തിയും വടിവാളും കല്ലും കമ്പുമായി എത്തിയ സംഘം ആക്രമികൾ നാട്ടുകാർക്കും ഭീഷണി മുഴക്കി.
അക്രമി സംഘത്തിൽ നിന്നും രക്ഷപെട്ട ഒരു സംഘം , ഓടിക്കയറിയത് സി.പി.എം സംക്രാന്തി ലോക്കൽ കമ്മിറ്റി ഓഫിസിലാണ്. ഈ സമയം സി.പി.എം പാർട്ടി പ്രവർത്തകർ ഓഫിസിലുണ്ടായിരുന്നു. നാട്ടുകാർ സംഘടിച്ചതോടെ അക്രമി സംഘം ഓടി രക്ഷപെട്ടു. അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ഇന്ന് സംക്രാന്തിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha


























