ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിലവാരമനുസരിച്ച് റാങ്കിങ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി...

ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നിലവാരമനുസരിച്ച് റാങ്കിങ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പാരിസ്ഥിതികം, സാമ്പത്തികം, സാമൂഹികം, ശുചിത്വം തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയാണ് റാങ്കിങ് കൊണ്ടുവരിക്കുന്നത്.
സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട്, ഗ്രീന്‍ എന്നിങ്ങനെയാണ് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പദവികള്‍ നല്‍കുക. ഹോട്ടലുകളും റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനത്തില്‍ എത്രത്തോളം പ്രാദേശിക പങ്കാളിത്തമുണ്ട്, നാടന്‍ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ, സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടോ തുടങ്ങി ആയിരത്തോളം വിവരങ്ങള്‍ ശേഖരിച്ച ശേഷം ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആ സ്ഥാപനത്തെ തരംതിരിക്കും.
കേരള ടൂറിസത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും വെബ്‌സൈറ്റില്‍ ക്ലാസിഫിക്കേഷന്‍ നല്‍കിയ സ്ഥാപനങ്ങള്‍ ലഭ്യമാകും. പാരിസ്ഥിതിക മേഖലയില്‍ 80 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഗ്രീന്‍ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കും. 1000 പോയിന്റുകളാണ് ആകെയുള്ളത് ഉള്ളത്.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതുള്‍പ്പെടെയുള്ള 80 ശതമാനം മാനദണ്ഡങ്ങളും പാലിച്ചാല്‍ മാത്രമേ ഗ്രീന്‍ സ്റ്റാറ്റസ് കിട്ടു.
പാരിസ്ഥിക ഉത്തരവാദിത്തങ്ങള്‍ കൂടി നിറവേറ്റാന്‍ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും നിര്‍ബന്ധിതരാക്കുന്ന നടപടിയാണിത്. ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ മികച്ച രീതിയില്‍ പാലിക്കുന്ന ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റു മുഖേന ഇവര്‍ക്ക് പ്രാധാന്യം നല്‍കും.
"
https://www.facebook.com/Malayalivartha


























