തൃശൂരിന്റെ വികസനത്തിന് ഒരുകോടി രൂപ;വാക്ക് പാലിച്ച് സുരേഷ്ഗോപി എംപി;അഭിനന്ദന കത്തയച്ച് തൃശൂർ മേയർ എം.കെ.വർഗീസ്

തൃശൂരിന്റെ വികസനത്തിന് ഒരുകോടി രൂപ എംപി ഫണ്ടിൽ നിന്നും അനുവദിച്ച് സുരേഷ്ഗോപി എംപി. അഭിനന്ദന കത്തയച്ച് തൃശൂർ മേയർ എം.കെ.വർഗീസ്. ഫെയ്സ്ബുക്കിൽ കത്ത് പങ്കു വച്ച് സുരേഷ് ഗോപി .
ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി-മീൻ മാർക്കറ്റ് കോംപ്ലക്സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോർപറേഷൻ തയാറാക്കി സുരേഷ്ഗോപിക്ക് അയച്ചിട്ടുണ്ടെന്നും മേയർ കത്തിൽ പറഞ്ഞിരിക്കുകയാണ്.
തൃശൂരിനോട് കാണിക്കുന്ന സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു മേയർ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ‘സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീ’ എന്നാണ് മേയർ കത്തിൽ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽനിന്നും ജനവിധി തേടിയ സുരേഷ് ഗോപി പരാജയപ്പെട്ടു. എങ്കിലും തൃശൂരിന്റെ വികസനത്തിന് എംപി എന്ന നിലയിൽ സഹായം എത്തിക്കുമെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























