കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം... ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു; രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും

അനുപമയുടെ പരാതിയെ തുടര്‍ന്ന് അമ്മ അറിയാതെ കുഞ്ഞിനെ ശിശുക്ഷേമസമിതി ദത്തുനല്‍കിയ സംഭവത്തില്‍ ഡിഎന്‍എ പരിശോധനയ്ക്കായി കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. കുഞ്ഞിന്റെ സംരക്ഷണച്ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കാണ്.
ദത്തിനു മുന്നോടിയായി താല്‍ക്കാലികമായി സംരക്ഷിക്കാന്‍ ഏല്‍പ്പിച്ച കുഞ്ഞിനെ ഡിഎന്‍എ പരിശോധനയ്ക്കായിയാണ് ആന്ധ്രയില്‍ നിന്നും എത്തിച്ചത്. ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ദമ്പതികളെയാണു കുഞ്ഞിനെ ഏല്‍പിച്ചിരുന്നത്. 3 പൊലീസ് ഉദ്യോഗസ്ഥരും ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥ വിനീതയുമാണ് കുഞ്ഞിനെ എത്തിച്ചത്. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററില്‍ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്.
രണ്ടു ദിവസത്തിനുള്ളില്‍ പരിശോധനാ ഫലം ലഭിക്കും. അനുപമയുടെയും അജിത്തിന്റെയും കുഞ്ഞാണെന്നു തെളിഞ്ഞാല്‍ കോടതിയുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അനുമതിയോടെയാകും അവര്‍ക്കു വിട്ടു കൊടുക്കുക. അതുവരെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കായിരിക്കും കുഞ്ഞിന്റെ സംരക്ഷണ ചുമതല.
https://www.facebook.com/Malayalivartha























